സിന്ധു നദീതട സംസ്‌കാരത്തെ തുടച്ചു മാറ്റിയത് കൊടും വരള്‍ച്ചയെന്ന് പഠനം

By on April 17, 2018

ന്യൂഏജ് ന്യൂസ്

ഖരഗ്പൂര്‍: സിന്ധൂ നദീ തട സംസ്‌ക്കാരത്തെ നശിപ്പിച്ചത് 900 വര്‍ഷം നീണ്ട വരള്‍ച്ചയെന്ന് ഖരഗ്പൂര്‍ ഐഐടിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. 4350 വര്‍ഷങ്ങള്‍ മുന്‍പാണ് നദീ തട സംസ്‌ക്കാരം നശിച്ച് മണ്ണടിഞ്ഞതെന്നും പഠനത്തില്‍ പറയുന്നു.
കഴിഞ്ഞ 5000 വര്‍ഷത്തെ മഴലഭ്യത സംബന്ധിച്ച് ജിയോളജി, ജിയോഫിസിക്‌സ് വകുപ്പുകള്‍ വിശദമായ പഠനം നടത്തിയാണ് 900 വര്‍ഷം നീണ്ട വരള്‍ച്ചയാണ് കാരണമെന്ന് കണ്ടെത്തിയത്. ഇതുമൂലം ഹിമാലയ മലനിരകളിലെ ജലസ്രോതസുകള്‍ പോലും വറ്റി. അങ്ങനെ നദികളും ഉറവകളും പൂര്‍ണ്ണമായും ഇല്ലാതായി. സിന്ധൂ നദീ തടങ്ങളിലുണ്ടായിരുന്നവര്‍ ജലലഭ്യതയുള്ള കിഴക്ക്, തെക്ക് മേഖലകളിലേക്ക് പാലായനം ചെയ്തു. റിപ്പോര്‍ട്ടില്‍ പറയുന്നു.
5000 വര്‍ഷം ലേ ലഡാക്കിലെ സോ മോറി തടാകത്തില്‍ ലഭിച്ച മഴയുടെ കണക്കാണ് ഇവര്‍ പ്രധാനമായും ശേഖരിച്ചത്. 2350 ബിസി( 4350 വര്‍ഷം മുന്‍പ്) മുതല്‍ 1450 ബിസി വരെ ക്രമണേ മഴ കുറഞ്ഞുവന്നു.കടുത്ത വരള്‍ച്ചയായി. അതോടെ വിശാലമായ ഈ മേഖലയിലെ താമസക്കാര്‍ വീടും കുടിയും ഉപേക്ഷിച്ച് പച്ചപ്പു തേടി യാത്രയായി. ഇവര്‍ ഗംഗ, യമുന തടങ്ങളിലാണ് കുടിയേറിയത്. കിഴക്കന്‍, മധ്യ യുപി, ബീഹാര്‍, ബംഗാള്‍, മധ്യപ്രദേശ്,വിന്ധ്യാചലത്തിന് തെക്ക്, തെക്കന്‍ ഗുജറാത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ താമസം തുടങ്ങിയത്.വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us