Don't miss

സുരക്ഷിത ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനായി ഫോര്‍ഡ് ഇന്ത്യയും ഇന്ത്യന്‍ റോഡ് സേഫ്റ്റി ക്യാംപെയ്‌നും കൈകോര്‍ക്കുന്നു

By on April 26, 2018

ന്യൂഏജ് ന്യൂസ്

സുരക്ഷിതവും മര്യാദയുള്ളതുമായ ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനായി ഫോര്‍ഡ് ഇന്ത്യ ഇന്ത്യന്‍ റോഡ് സേഫ്റ്റി ക്യാംപെയ്‌നുമായി (ഐആര്‍എസ്‌സി) സഹകരിച്ച് പദ്ധതികള്‍ നടപ്പാക്കുന്നു. വഴിയാത്രക്കാരുടെ സുരക്ഷാ പ്രശ്‌നങ്ങള്‍, ലെയ്ന്‍ ഡ്രൈവിങ്, ശ്രദ്ധയില്ലാത്ത ഡ്രൈവിങ്, വര്‍ദ്ധിച്ചുവരുന്ന അമിതവേഗത എന്നിവയ്‌ക്കെതിരെ ബോധവത്ക്കരണം നടത്തുകയാണ് ലക്ഷ്യം.
ഫോര്‍ഡ് #കാര്‍ട്ടെസിയുടെ കീഴില്‍ ബോധവത്ക്കരണ പരിപാടിക്ക് നേതൃത്വം നല്‍കുന്നത് ഐആര്‍എസ്‌സി വോളണ്ടീയര്‍മാരാണ്. റോഡ് സുരക്ഷാ വാരത്തില്‍ 5000 ത്തിലേറെ വിദ്യാര്‍ത്ഥികളിലേക്കും അവരുടെ മാതാപിതാക്കളിലേക്കും ബോധവത്ക്കരണ സന്ദേശങ്ങള്‍ എത്തിക്കും.
ചിത്രരചന, ക്വിസ് മത്സരം എന്നിവയ്ക്ക് പുറമെ ഫോര്‍ഡിന്റെ പേരന്റ് സേഫ്റ്റി റിപ്പോര്‍ട്ട് കാര്‍ഡ് കുട്ടികളുടെയും മാതാപിതാക്കളുടെയും പങ്കാളിത്തം വര്‍ദ്ധിപ്പിക്കും. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതിലും സീറ്റ് ബെല്‍റ്റ് ധരിക്കുക, സിഗ്‌നലില്‍ വാഹനം നിര്‍ത്തുക തുടങ്ങിയ രീതികള്‍ പിന്തുടരുന്നതില്‍ മാതാപിതാക്കള്‍ എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്ന് റെയ്റ്റിങ് നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കും. റെയ്റ്റിങ് നല്‍കിയ ശേഷം ഇത് മാതാപിതാക്കളുമായി പങ്കുവെയ്ക്കുന്നതിനായുള്ള പ്രേരണ നല്‍കും. മാതാപിതാക്കള്‍ വഴിയില്‍ എങ്ങനെ പെരുമാറുന്നോ ഏത് തരത്തിലുള്ള ഡ്രൈവിങ് ശീലങ്ങള്‍ പിന്തുടരുന്നുവോ ഇതനുസരിച്ചായിരിക്കും മക്കളുടെ ധാരണകള്‍ വികസിക്കുന്നതെന്ന സന്ദേശം കൈമാറാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
‘കാറുകളില്‍ ഏറ്റവും സുരക്ഷിതമായ സാങ്കേതിക വിദ്യ നല്‍കുന്നതിനൊപ്പം ഭാവിയിലെ ഡ്രൈവര്‍മാരെ നല്ല ശീലങ്ങളുള്ളവരാക്കുക എന്നതാണ് ഫോര്‍ട്ട് #കാര്‍ട്ടസി കൊണ്ട് ഉദ്ദേശിക്കുന്നത്. എല്ലാ കുടുംബങ്ങളും സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് സാധ്യമായത് എല്ലാം ചെയ്യുക എന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്’. ഫോര്‍ഡ് ഇന്ത്യ, മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ്, രാഹുല്‍ ഗൗതം പറഞ്ഞു.
മറ്റുള്ള ഡ്രൈവര്‍മാരോട് മര്യാദ കാണിക്കുക ബഹുമാനം നല്‍കുക തുടങ്ങിയവയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനാണ് ഫോര്‍ഡ് ഇന്ത്യ #കാര്‍ട്ടസി എന്ന പേരില്‍ 2017 ല്‍ ഈ ക്യാംപെയിന്‍ ആരംഭിച്ചത്. നമ്മുടെ റോഡുകളെ സുരക്ഷിതമല്ലാതാക്കുന്ന വിഷയങ്ങളിലുള്ള ബോധവത്ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോര്‍ഡ് ഐആര്‍എസ്‌സിയുമായി കൈകോര്‍ക്കുന്നത്. ഐഐടിഡിയിലെ വിദ്യാര്‍ത്ഥികളും പൂര്‍വ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണ് ഐആര്‍എസ്‌സി.
ഇന്ത്യന്‍ നിരത്തുകളെ കൂടുതല്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുപ്പക്കാര്‍ നേതൃത്വം നല്‍കുന്ന ഐആര്‍എസ്‌സി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ വഴിയപകടങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തില്‍ 2020 ഓടെ കുറവ് വരുത്തുക എന്നതാണ് ഇവരുടെ പ്രാഥമിക ഫോക്കസ്. ഇന്ത്യയിലെ 50 ല്‍ അധികം നഗരങ്ങളില്‍ ഐആര്‍എസ്‌സി പ്രവര്‍ത്തിക്കുന്നുണ്ട്. 1700ല്‍ അധികം വോളണ്ടിയേഴ്‌സ് പ്രവര്‍ത്തിക്കുന്ന ഈ സംഘനയ്ക്ക് ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി 1 കോടിയോളം ആളുകളെ സ്വാധീനിക്കാന്‍ സാധിച്ചിട്ടുണ്ട്.

Follow Us