Don't miss

സുസുക്കി പുതിയ യൂണിറ്റിനായി ഗുജറാത്തില്‍ 3,800 കോടി നിക്ഷേപിക്കും

By on September 18, 2017
s1

ന്യൂഡല്‍ഹി: പുതിയ കാര്‍ നിര്‍മാണ യൂണിറ്റ് നിര്‍മ്മിക്കുന്നതിനായി ഗുജറാത്തില്‍ 3,800 കോടി രൂപ കൂടി നിക്ഷേപിക്കും എന്ന് ജപ്പാന്റെ സുസുക്കി മോട്ടോര്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ചു. സുസുക്കി പങ്കാളികളായ തോഷിബ, ഡെന്‍സോ എന്നിവരുമായി ചേര്‍ന്ന് 1,150 കോടി രൂപ കൂടി നിക്ഷേപിക്കാന്‍ പദ്ധതി ഉണ്ട്. ലിഥിയം അയണ്‍ ബാറ്ററിയുടെ നിര്‍മാണത്തിനായി പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് വേണ്ടിയാണിത്. ഹന്‍സാല്‍പൂര്‍ പ്ലാന്റിന്റെ ഷേഷി ഉയര്‍ത്താനുള്ള പുതിയ നിക്ഷേപത്തോടു കൂടി പ്ലാന്റിന് വേണ്ടിയുള്ള കമ്പനിയുടെ മൊത്തം നിക്ഷേപം 13,400 കോടിയ്ക്കടുത്താകും. രണ്ട് പ്ലാന്റിലായി നിലവില്‍ 9,600 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. സുസുക്കി മോട്ടോര്‍ കോര്‍പറേഷന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ആദ്യ യൂണിറ്റാണ് ഹാന്‍സാല്‍പൂരിലേത്. വര്‍ഷം 2.5 ലക്ഷം യൂണിറ്റായിരിക്കും പുതിയ പ്ലാന്റിന്റെ ഉത്പാദന ശേഷി.