സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI വിപണിയില്‍

By on March 19, 2018

കൊച്ചി: സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI ഇന്ത്യയില്‍ പുറത്തിറങ്ങി. ക്രൂയിസര്‍ മോട്ടോര്‍സൈക്കിള്‍ ഇന്‍ട്രൂഡറിന്റെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പാണ് ഇന്‍ട്രൂഡര്‍ FI. 1.06 ലക്ഷം രൂപയാണ് സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI യുടെ ദില്ലി എക്‌സ്‌ഷോറൂം വില. സാധാരണ കാര്‍ബ്യുറേറ്റര്‍ പതിപ്പിനെക്കാൾ 7,000 രൂപ അധിക വിലയുണ്ട് പുതിയ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പിന്. 99,995 രൂപയാണ് ഇന്‍ട്രൂഡര്‍ 150 കാര്‍ബ്യുറേറ്റര്‍ പതിപ്പിന്റെ പ്രൈസ്ടാഗ്.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തിന് പുറമെ വലിയ കാര്യമായ മാറ്റങ്ങളൊന്നും പുതിയ ഇന്‍ട്രൂഡറിൽ ഇല്ല. നിലവിലുള്ള 154.9 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനാണ് പ്രത്യേകത. എഞ്ചിന് പരമാവധി 14 bhp കരുത്തും 14 Nm ടോർക്കും ഉണ്ട്. അഞ്ചു സ്പീഡ് ഗിയര്‍ബോക്‌സാണ് മോട്ടോര്‍സൈക്കിളില്‍.

മെറ്റാലിക് ഓര്‍ട്ട്/മെറ്റാലിക് ബ്ലാക് നമ്പര്‍ 2, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്/മെറ്റാലിക് മാറ്റ് ടൈറ്റാനിയം സില്‍വര്‍ നിറങ്ങളിലാണ് പുതിയ സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI ലഭ്യമാവുക. എന്‍ട്രി ലെവല്‍ ക്രൂയിസര്‍ നിരയില്‍ ബജാജ് അവഞ്ചറുകളെ വെല്ലുവിളിച്ചാണ് സുസൂക്കി ഇന്‍ട്രൂഡര്‍ 150 FI യുടെ ഒരുക്കം. വേറിട്ട ഡിസൈനും ഫീച്ചറുകളും പ്രധാന ആകര്‍ഷണം.

Follow Us