Don't miss

സെപ്റ്റംബര്‍ വില്‍പ്പനയിലും ഡിസൈര്‍ ഒന്നാം സ്ഥാനത്ത്

By on October 13, 2017

മുംബൈ: മാരുതി സുസുക്കിയുടെ പ്രമുഖ ബ്രാന്‍ഡായ ഡിസൈര്‍ സെഡാന്‍ സെപ്റ്റംബറിലെ വില്‍പ്പനയിലും ആദ്യം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ മാസമാണ് മാരുതിയുടെ തന്നെ ആള്‍ട്ടോയെ മറികടന്ന് ഡിസൈര്‍ വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ മാസത്തെ ഡിസൈറിന്റെ വില്‍പ്പന 34,305 യൂണിറ്റാണ്. മുന്‍ വര്‍ഷം ഇതേകാലയളവിലെ അപേക്ഷിച്ച് വില്‍പ്പനയില്‍ 81 ശതാനം വര്‍ധന ഉണ്ടായി. മെയില്‍ ഡിസൈറിന്റെ പരിഷ്‌കരിച്ച പതിപ്പ് കമ്പനി പുറത്തിറക്കിയിരുന്നു. എന്നാല്‍ വില്‍പ്പന ഉയരാന്‍ തുടങ്ങിയത് അടുത്തിടെയാണ്.
അതേസമയം മാരുതിയുടെ എക്കാലത്തെയും ജനപ്രിയ മോഡലായ ഓള്‍ട്ടോയുടെ വില്‍പ്പന കഴിഞ്ഞ മാസം 14 ശതമാനം കുറഞ്ഞ് 23,830 യൂണിറ്റായി. വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് പ്രീമിയം ഹാച്ച് ബാക് ബൊലേനോ ആണ്. ബൊലേനോയുടെ 16,238 യൂണിറ്റുകള്‍ കഴിഞ്ഞ മാസം വിറ്റു. 14,649 യൂണിറ്റിന്റെ വില്‍പ്പനയുമായി വാഗണ്‍-ആര്‍ നാലാം സ്ഥാനത്താണ്.
സെപ്റ്റംബറില്‍ മാരുതിയുടെ വിപണി വിഹിതം 50 ശതമാനമാണ്. സെപ്റ്റംബറില്‍ മികച്ച വില്‍പ്പനയുള്ള ആദ്യ പത്ത് മോഡലുകളില്‍ ആറെണ്ണം മാരുതിയുടേതാണ്. കൊറിയന്‍ ബ്രാന്‍ഡായ ഹ്യുണ്ടായ്‌യുടെയാണ് മൂന്ന് മോഡലുകള്‍. ഹ്യുണ്ടായ് യുടെ ഐ10 അഞ്ചാം സ്ഥാനത്തും ഐ20 എലൈറ്റും ക്രെറ്റയും എട്ടും ഒമ്പതും സ്ഥാനങ്ങളിലുമാണ്.