Don't miss

സേവനമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു

By on January 7, 2014

നിയമനം കൂടി

ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം രണ്ടാംപകുതിയില്‍ സാമ്പത്തിക മേഖലയില്‍ തിരിച്ചു വരവ്‌ ഉണ്ടാകുമെന്നുള്ള പ്രതീക്ഷകള്‍ക്ക്‌ മങ്ങലേല്‍പിച്ചു കൊണ്ട്‌ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ ചുരുങ്ങി. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെഭൂരിഭാഗം വരുന്ന സേവന മേഖലയ്‌ക്കായുള്ള പര്‍ച്ചേഴ്‌സിങ്‌ മാനേജേഴ്‌സ്‌ ഇന്‍ഡക്‌സ്‌(പിഎംഐ) ഡിസംബറില്‍ 46.7 പോയിന്റിലേക്ക്‌ ഇടിഞ്ഞു. നവംബറില്‍ 47.2 പോയിന്റിലായിരുന്നു ഇത്‌. പിഎംഐ പോയിന്റ്‌ 50 ന്‌ മുകളില്‍ ആണെങ്കില്‍ വളര്‍ച്ചയും താഴെയാണൈങ്കില്‍ ഇടിവുമാണ്‌ സൂചിപ്പിക്കുന്നത്‌. കഴിഞ്ഞ 6 മാസങ്ങളായി സര്‍വീസസ്‌ പിഎംഐ 50 പോയിന്റിന്‌ താഴെയാണ്‌.
2013-14 ലെ മൂന്നാംപാദത്തല്‍ സര്‍വീസസ്‌ പിഎംഐ 47 പോയിന്റിലാണ്‌. മുന്‍ പാദത്തില്‍ 46.7 പോയിന്റിലായിരുന്നു. ഈ സാമ്പത്തിക വര്‍ഷം രണ്ടാംപകുതിയോടെ സമ്പദ്‌വ്യവസ്ഥയില്‍ ഒരു തിരിച്ചു വരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ സര്‍ക്കാരും നയതന്ത്രജ്ഞരും.
സേവന മേഖല തുടര്‍ച്ചയായി വെല്ലുവിളികളെ അഭിമുഖീകരിച്ചു കൊണ്ടരിക്കുകയാണ്‌ , പുതിയ ബിസിനസ്സുകളില്‍ കുറവുണ്ടാകുന്നതാണ്‌ പ്രധാന കാരണം എച്ച്‌എസ്‌ബിസി യിലെ ഇന്ത്യ, ആസിയാന്‍ രാജ്യങ്ങളുടെ ചീഫ്‌ ഇക്കണോമിസ്റ്റ്‌ ലീഫ്‌ ഇസ്‌കേസെന്‍ പറഞ്ഞു.
കഴിഞ്ഞ ആറ്‌ മാസങ്ങളായി ഒരേ സ്ഥിതി തുടരുന്നു എന്നതാണ്‌ എറ്റവും വലിയ വെല്ലുവിളി. 2008-09 ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക്‌ ശേഷം തുടര്‍ച്ചയായി ഇടിവ്‌ തുടരുന്ന ഏറ്റവും ദൈര്‍ഘ്യമേറി കാലയളവാണിത്‌.
കഴിഞ്ഞ കാലങ്ങളില്‍ പണപ്പെരുപ്പം മൂലമുള്ള സമ്മര്‍ദ്ദത്തിന്‌ അല്‍പം അയവ്‌ വന്നിട്ടുണ്ട്‌. പണപ്പെരുപ്പ നിരക്ക്‌ മിതമായി.
അതേസമയം ഡിസംബറില്‍ തൊഴില്‍ വിപണിയില്‍ ഉണര്‍വുണ്ടായി. തൊഴില്‍ മേഖലയെ അടിസ്ഥാനമാക്കിയുള്ള ഉപ സൂചിക ജൂലൈയ്‌ക്ക്‌ ശേഷമുള്ള ഏറ്റവും വലിയ ഉയര്‍ച്ച കാണിച്ചു.
രണ്ടാംപാദത്തില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്‌പാദനം പ്രതീക്ഷിച്ചതിലും ഉയര്‍ന്നു. രണ്ടാംപാദത്തല്‍ ജിഡിപി വളര്‍ച്ച 4.8 ശതമാനം ആണ്‌. മുന്‍ പാദത്തിലിത്‌ 4.4 ശതമാനമായിരുന്നു. എന്നാല്‍, സെപ്‌റ്റംബറില്‍ അവസാനിച്ച രണ്ടാപാദത്തില്‍ സേവന മേഖല നിരാശപെടുത്തി. പന്ത്രണ്ട്‌ വര്‍ഷത്തിനുള്ളിലെ ഏറ്റവും താഴ്‌ന്ന നിലയിലായിരുന്നു രണ്ടാംപാദത്തില്‍ സേവന മേഖലയുടെ വളര്‍ച്ച.
രണ്ടാംപാദത്തില്‍ 5.7 ശതമാനം വളര്‍ച്ച മാത്രമാണ്‌ സേവന മേഖലയില്‍ ഉണ്ടായത്‌. ആദ്യപാദത്തിലിത്‌ 6.2 ശതമാനമായിരുന്നു.