സോണി എക്‌സ്‌പീരിയ ഇസഡ്‌3+ പ്രീമിയം സ്‌മാര്‍ട്‌ ഫോണ്‍ വിപണിയില്‍

By on June 27, 2015

കൊച്ചി : ഇസഡ്‌ 3 പരമ്പരയില്‍, സോണി, എക്‌സ്‌പീരിയ ഇസഡ്‌ 3+ പ്രീമിയം സ്‌മാര്‍ട്‌ ഫോണ്‍ വിപണിയിലിറക്കി.
മുന്‍വശത്തെ രണ്ട്‌ ക്യാമറകളിലും സോണിയുടെ ആധുനിക സാങ്കേതികവിദ്യ ഉള്ളതിനാല്‍ മികച്ച ചിത്രങ്ങള്‍ ലഭ്യമാണ്‌. കരുത്തുറ്റ ബാറ്ററി, സോണിയുടെ സിഗ്നേച്ചര്‍ വാട്ടര്‍പ്രൂഫ്‌ ഡിസൈന്‍, 6.9എംഎം സ്ലിം, 144ഗ്രാം ഭാരം, ഡസ്റ്റ്‌-ടൈറ്റ്‌ എന്നിവയാണ്‌ മറ്റ്‌ സവിശേഷതകള്‍.
ക്യാപ്‌ലസ്‌ യുഎസ്‌ബി പോര്‍ട്ട്‌, ഫോണ്‍ ചാര്‍ജിംഗ്‌ കൂടുതല്‍ സുഗമമാക്കുന്നു. മെറ്റല്‍ ഫ്രെയിമുകളില്‍ തിളക്കമാര്‍ന്ന ഫിനിഷും ടെമ്പേര്‍ഡ്‌ ഗ്ലാസും, റൗണ്ട്‌ ചെയ്‌ത അരികുകളും പുതിയ ഫോണിന്‌ കൂടുതല്‍ ഭംഗി നല്‍കുന്നു.
ക്ലാസിക്‌ ബ്ലാക്ക്‌, വൈറ്റ്‌, കോപ്പര്‍, അക്വാ ഗ്രീന്‍ എന്നീ കളറുകളില്‍ ലഭ്യമാണ്‌. വില 55,990. ഫ്രണ്ട്‌, റിയര്‍ ക്യാമറകള്‍ ഉപയോഗിച്ച്‌ ഗ്രീനറി മുതല്‍ സെല്‍ഫി വരെ കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫോട്ടോകള്‍ എടുക്കാം. മെയിന്‍ ക്യാമറയില്‍ എക്‌സ്‌മോര്‍ ആര്‍എസ്‌ ഉള്ള 20.7 മെഗാപിക്‌സല്‍ സെന്‍സറാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. അള്‍ട്രാ ഫാസ്റ്റ്‌ സ്‌നാപ്‌ ഡ്രാഗണ്‍, 810 ഒക്‌ടോ-കോര്‍ 64 ബിറ്റ്‌ പ്രോസസര്‍ എന്നിവ ബ്രൗസിംഗ്‌ വേഗത വര്‍ദ്ധിപ്പിക്കുന്നു. വൈഫൈ, 4ജി നെറ്റ്‌വര്‍ക്ക്‌ എന്നിവയില്‍ മള്‍ട്ടി-ടാസ്‌കിംഗ്‌ ദ്രുതഗതിയില്‍ ലഭിക്കും. സ്‌മാര്‍ട്‌ പവര്‍ മാനേജ്‌മെന്റാണ്‌ മറ്റൊരു പ്രത്യേകത. കേവലം 10 മിനിറ്റ്‌ ചാര്‍ജിംഗ്‌കൊണ്ട്‌ 5.5 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഹൈ-റസ്‌ ഓഡിയോ സ്റ്റുഡിയോ ഉയര്‍ന്ന ശബ്‌ദവീചികളാണ്‌ ലഭ്യമാക്കുക.

Follow Us