Don't miss

സോണി പുതിയ ഇന്‍-കാര്‍ ഓഡിയോസിസ്റ്റം എക്‌സ്എവി-എഎക്‌സ്100 പുറത്തിറക്കി

By on January 18, 2017
XAV-AX100_Angle_Wired_with_Xperia

കാര്‍ യാത്രയിലെ ഓഡിയോ അനുഭവം കൂടുതല്‍ മികച്ചതാക്കുന്നതിന് സോണി ഇന്ത്യ എക്‌സ്എവി-എഎക്‌സ്100 പുറത്തിറക്കി. ഇന്‍-കാര്‍ റിസീവറുകള്‍ക്കും പ്ലേയറുകള്‍ക്കുമുള്ള നൂതനമായ ഓഫറിങ്ങാണിത്. മികച്ച യൂസര്‍ ഇന്റര്‍ഫേസുമായി ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി ഉള്‍പ്പെടുന്ന എക്‌സ്എവി-എഎക്‌സ്100  ദീര്‍ഘദൂര യാത്രകള്‍ക്ക് തികച്ചും അനുയോജ്യമാണ്.

സ്മാര്‍ട്ടായ ഡ്രൈവിംഗ് പ്രാപ്തമാക്കുന്ന എക്‌സ്എവി-എഎക്‌സ്100, ഇന്റലിജന്റായ വോയ്‌സ് കണ്‍ട്രോളോ ടച്ച് പാനല്‍ കണ്‍ട്രോളോ ഉപയോഗിച്ച് നിങ്ങളുടെ ഫോണില്‍ നിന്ന് സംഗീതം നാവിഗേറ്റ് ചെയ്യാനും കമ്മ്യൂണിക്കേറ്റ് ചെയ്യാനും പ്ലേ ചെയ്യാനും സഹായിക്കുന്നു. യാത്രയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നത് എന്നത്തേക്കാളും എളുപ്പമാക്കുന്ന ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും (കാര്‍പ്ലേയ്ക്കായി ഇന്ത്യയില്‍ ഇതുവരെ നാവിഗേഷന്‍ പ്രവര്‍ത്തനസജ്ജമായിട്ടില്ല) വഴി ഇവയെല്ലാം സാധ്യമാണ്.

ഏറ്റവും പുതിയ ഇന്‍-കാര്‍ ഓഡിയോ സിസ്റ്റത്തില്‍ സംഗീതവും മാപ്പുകളും മറ്റും നിയന്ത്രണത്തിലാക്കാന്‍ നിങ്ങളെ സഹായിക്കും. ആപ്പിള്‍ കാര്‍പ്ലേയുടെ ഓപ്ഷന്‍ ഉപയോഗിച്ച് കാറില്‍ ഫോണ്‍ കണക്റ്റുചെയ്യുന്നത്  എളുപ്പമാണ്. റോഡില്‍ ശ്രദ്ധ നല്‍കിക്കൊണ്ട് തന്നെ സുരക്ഷിതമായും സ്മാര്‍ട്ടായും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ കാര്‍പ്ലേ  സഹായിക്കുന്നു. എളുപ്പത്തിലുള്ള പാര്‍ക്കിംഗിന് സഹായിക്കുന്ന റിയര്‍ യുഎസ്ബിയും റിയര്‍ ക്യാമറ ഇന്‍പുട്ടുമൊത്താണ് എക്‌സ്എവി-എഎക്‌സ്100  ലഭ്യമാകുന്നത്. ഇതിന് ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും എക്‌സ്റ്റേണല്‍ മൈക്കുമുണ്ട്. ഇതിന്റെ ലഘുവായ ടച്ച് ഓപ്പറേഷനും മെച്ചപ്പെടുത്തിയ വിസിബിളിറ്റിയും രൂക്ഷമായ സൂര്യപ്രകാശത്തെ ചെറുക്കുകയും രാത്രി വൈകിയുള്ള ഡ്രൈവിംഗിനെ സഹായിക്കുകയും ചെയ്യുന്നു.

ഇന്ത്യയില്‍ ഉടനീളമുള്ള കാര്‍ ആക്‌സറീസ് ഷോപ്പുകളിലും കാര്‍ ഷോറൂമുകളില്‍എക്‌സ്എവി-എഎക്‌സ്100   ലഭ്യമാണ്. എക്‌സ്എവി-എഎക്‌സ്100ന് 26990 രൂപയാണ് വിപണിവില.