Don't miss

സ്വകാര്യ ടെലികോം കമ്പനികളുടെ കണക്കുകള്‍ സിഎജിക്ക്‌ പരിശോധിക്കാം: ഡല്‍ഹി ഹൈക്കോടതി

By on January 7, 2014

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികളുടെ കണക്കുകള്‍ കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ പരിശോധിക്കാമെന്ന്‌ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
ജസ്റ്റിസുമാരായ പ്രദീപ്‌ നന്ദ്രജോഗ്‌, വി കാമേശ്വര്‍ റാവു എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ്‌ ടെലിക്കോം മേഖലയെ സംബന്ധിക്കുന്ന ഈ സുപ്രധാന ഉത്തരവ്‌ നടത്തിയത്‌.
ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ്‌ ഇന്ത്യ(ട്രായ്‌) നിയമമനുസരിച്ച്‌ സ്വകാര്യ ടെലിക്കോം കമ്പനികളിലെ കണക്കുകള്‍ പരിശോധിക്കാന്‍ സിഎജിക്ക്‌ അനുവാദം നല്‍കുകയായിരുന്നു. ഈ വിഷയത്തില്‍ ടെലിക്കോം ട്രൈബ്യൂണലിന്റെ തീരുമാത്തിനെതിരെ ഏകീകൃത ടെലിക്കോം സേവന ദാതാക്കളുടെയും(എയുഎസ്‌പിഐ) സെല്ലുലാര്‍ ഓപറേറ്റേഴ്‌സ്‌ അസ്സോസിയേഷന്‍ ഓഫ്‌ ഇന്ത്യ ( സിഒഎഐ) പ്രത്യേകം സമര്‍പ്പിച്ച പരാതി തള്ളി. ഈ വിഷയത്തില്‍ കേന്ദ്രം, സിഎജി, പരാതിക്കാരായ സിഒഎഐ, എയുഎസ്‌പിഐ എന്നിവരുടെ അഭിപ്രയങ്ങള്‍ അറിയുന്നതിനായി നിരവധി വാദങ്ങള്‍ കേട്ട ശേഷമാണ്‌ വിധി പ്രസ്ഥാവിച്ചത്‌.
സ്വകാര്യ കമ്പനികളുടെ കണക്കുകള്‍ പരിശോധിക്കാനുള്ള അധികാരം സിഎജിയ്‌ക്ക്‌ ഇല്ല എന്നാണ്‌ ഇരു സംഘടനകളും വാദിച്ചത്‌.
ടെലിക്കോം ഡിപ്പാര്‍ട്‌മെന്റും കമ്പനികളും തമ്മിലുള്ള ലൈസന്‍സ്‌ കരാര്‍ അനുസരിച്ച്‌ പ്രത്യേക ഓഡിറ്റിനുള്ള സംവിധാനമുണ്ടെന്നാണ്‌ കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്‌. ട്രായ്‌ നിയമം അനുസരിച്ച്‌ കണക്കുകള്‍ സൂക്ഷിക്കുന്നുണ്ടെന്നും സിഎജിക്ക്‌ മുമ്പാകെ സാമ്പത്തിക കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലന്നുമാണ്‌ കമ്പനികളുടെ വാദം.
എന്നാല്‍ ടെലിക്കോം കമ്പനികളുടെ കണക്കുകള്‍ പിശോധിക്കാനും വരുമാനം പങ്കുവയ്‌ക്കുന്നതിന്റെ വിവരങ്ങള്‍ അറിയാനും അനുവദിക്കണമെന്ന്‌ സിഎജി ശക്തമായി വാദിച്ചു. ഇരുവരുടെയും വാദങ്ങള്‍ കേട്ട ശേഷമാണ്‌ ശേഷമാണ്‌ ഡല്‍ഹി ഹൈക്കോടതി സുപ്രധാനമായ ഈ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. 2ജി അഴിമതി അഴിമതി അന്വേഷണത്തോടനുബന്ധിച്ചാണ്‌ സ്വകാര്യ ടെലിക്കോം കമ്പനികളുടെയും കണക്കുകള്‍ പരിശോധിക്കണമെന്ന്‌ സിഎജി ആവശ്യപ്പെട്ടത്‌. സിഎജിയുടെ ആവ്യത്തിനെതിരെ ടെലിക്കോം ക്‌പനികളുടെ സംഘടനകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.