Don't miss

സ്വകാര്യ ബാങ്കുകളിലെ മ്യൂചല്‍ ഫണ്ട് നിക്ഷേപം 1 വര്‍ഷത്തെ ഉയരത്തില്‍

By on June 15, 2017

മുംബൈ: മെയില്‍ മ്യൂചല്‍ ഫണ്ടുകള്‍ നിക്ഷേപത്തിനായി കൂടുതല്‍ തിരഞ്ഞെടുത്തത് സ്വകാര്യ മേഖലാ ബാങ്കുകളെ. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിക്ഷേപം ആണ് മെയില്‍ സ്വകാര്യ മേഖലാ ബാങ്കുകളില്‍ മ്യൂചല്‍ ഫണ്ടുകള്‍ നടത്തിയിരിക്കുന്നത്. 17.3 ശതമാനത്തോളം വരുമിത്. തുടര്‍ച്ചയായ രണ്ടാംമാസമാണ് ഈ പ്രവണത തുടരുന്നത് .മെയില്‍ മ്യൂചല്‍ഫണ്ടുകള്‍ നിക്ഷേപ മേഖലകളിലും ഓഹരി നിക്ഷേപ അനുപാതത്തിലും ശ്രദ്ധേയമായ മാറ്റം വരുത്തി. മുന്‍ മാസത്തെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകളെക്കാള്‍ സ്വകാര്യ മേഖലാ ബാങ്കുകളെയാണ് നിക്ഷേപത്തിന് തിരഞ്ഞെടുത്തത്.

സ്വകാര്യ ബാങ്കിങ് മേഖലയില്‍ മെയില്‍ ഫണ്ട് മാനേജര്‍മാര്‍ കൂടുതല്‍ താല്‍പര്യം കാണിച്ചത് ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയോടാണ്. സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് മേഖലകളില്‍ നിന്നും ലാര്‍ജ് ക്യാപ് ഓഹരികളിലേക്ക് നിക്ഷേപകരുടെ ശ്രദ്ധ തിരിഞ്ഞിരിക്കുകയാണിപ്പോള്‍. സമ്പദ് വ്യവസ്ഥ മികച്ച വളര്‍ച്ച പ്രകടമാക്കി തുടങ്ങുമ്പോള്‍ ലാര്‍ജ് ക്യാപ് ഓഹരികള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് പ്രതീക്ഷ.സ്വകാര്യ മേഖലബാങ്കുകളുടെ ആസ്തി നിലവാരം സ്ഥിരത നേടി തുടങ്ങിയതും ഇവയുടെ ആകര്‍ഷണീയത ഉയര്‍ത്തിയിട്ടുണ്ട്. നിക്ഷേപങ്ങളില്‍ സ്വകാര്യ മേഖലാബാങ്കുകളുടെ വിപണി വിഹിതം കുത്തനെ ഉയര്‍ന്നതും മറ്റൊരു കാരണമാണ്.

x Close

FIND US ON FACEBOOK