സ്വര്‍ണാഭരണ കയറ്റുമതയില്‍ ഇടിവ്

By on October 3, 2017

ന്യൂഡല്‍ഹി: ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ രാജ്യത്തെ രത്‌ന, സ്വര്‍ണാഭരണ കയറ്റുമതി 8.12 ശതമാനം കുറഞ്ഞു. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ 13.5 ബില്യണ്‍ ഡോളറിന്റെ രത്‌ന, സ്വര്‍ണാഭരണ കയറ്റുമതിയാണ് രാജ്യത്തുണ്ടായത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 14.7 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായത്. രാജ്യത്തെ മൊത്തം കയറ്റുമതിയുടെ 14 ശതമാനം ഈ മേഖലയില്‍ നിന്നാണ്. ഇക്കാലയലവില്‍ സ്വര്‍ണാഭര കയറ്റുമതി 8 ശതമാനം കുറഞ്ഞ് 1.30 ബില്യണ്‍ ഡോളറായി. സ്വര്‍ണ്ണ നാണയങ്ങളുടെ കയറ്റുമതി 18 ശതമാനവും വജ്രത്തിന്റെ കയറ്റുമതി 5 ശതമാനവും കുറഞ്ഞു. അതേസമയം വെള്ളി ആഭരണങ്ങളുടെ കയറ്റുമതി 2ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേകാലയളവിിത് 1.67 ബില്യണ്‍ ഡോളറായിരുന്നു.യൂറോപ്പ്, ജപ്പാന്‍, ചൈന, യുഎസ് എന്നിവയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി കേന്ദ്രങ്ങള്‍.

Follow Us