Don't miss

സ്വര്‍ണ്ണ ഇറക്കുമതിയില്‍ 3 മടങ്ങ് വര്‍ധന

By on June 16, 2017
GoldIncreasePrice

ന്യൂഡല്‍ഹി: മെയില്‍ രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയില്‍ മൂന്ന് മടങ്ങ് വര്‍ധന.കഴിഞ്ഞമാസം രാജ്യത്തുണ്ടായ സ്വര്‍ണ ഇറക്കുമതി 4.95 ബില്യണ്‍ ഡോളറിന്റെ ആണ്. ഉത്സവ കാലത്തിന്റെ പശ്ചാത്തലത്തിലാണ് ഇറക്കുമതി ഉയര്‍ന്നതെന്ന് റിസര്‍വ ബാങ്ക് അറിയിച്ചു. ഇതിന് പുറമെ ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പായുള്ള സ്റ്റോക്‌സംഭരണവും മറ്റൊരു കാരണമാണ്. മുന്‍ വര്‍ഷം ഇതേകാലയളവിലെ സ്വര്‍ണ്ണ ഇറക്കുമതി 1.47 ബില്യണ്‍ ഡോളറായിരുന്നു. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ഉയര്‍ന്നത് കഴിഞ്ഞ മാസത്തെ രാജ്യത്തിന്റെ വ്യാപാര കമ്മി 30 മാസത്തെ ഉയരത്തില്‍ എത്താന്‍ കാരണമായി. കഴിഞ്ഞ മാസത്തെ രാജ്യത്തിന്റെ വ്യാപാര കമ്മി 13.84 ബില്യണ്‍ ഡോളറാണ്. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 6.27 ബില്യണ്‍ ഡോളറായിരുന്നു.

മെയില്‍ വെള്ളി ഇറക്കുമതി 442.9 ദശലക്ഷം ആയി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 39.54 ദശലക്ഷം ടണ്‍ ആിരുന്നു.ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ചൈനയാണ് ഒന്നാം സ്ഥാനത്ത്. സ്വര്‍ണാഭരണ നിര്‍മാതാക്കളില്‍ നിന്നാണ് സ്വര്‍ണത്തിന്റെ ആവശ്യകത ശക്തമാകുന്നത്. നിലവില്‍ സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി നികുതി 10 ശതമാനമാണ്. വാണിജ്യമന്ത്രാലയവും ആഭരണ നിര്‍മാതാക്കളും സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതയില്‍ കുറവ് വരുത്തണമെന്ന് സാമ്പത്തിക മന്ത്രാലയത്തോട് ആവശ്യപ്പെടുന്നുണ്ട്. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ഉയരുന്നത് രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മിയെ ബാധിക്കും.കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാംപാദത്തില്‍ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി 3.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. . ജിഡിപിയുടെ 0.6 ശതമാനത്തോളം വരുമിത്. മുന്‍ വര്‍ഷം ഇത് 0.3 ബില്യണ്‍ ഡോളര്‍ ആയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Enable Google Transliteration.(To type in English, press Ctrl+g)