Don't miss

സ്വിസ്സ് ബാങ്ക് നിക്ഷേപം: ഇന്ത്യ 88-ാം സ്ഥാനത്ത്

By on July 3, 2017

ന്യൂഡള്‍ഹി: സ്വിസ്സ് ബാങ്ക് നിക്ഷേപത്തില്‍ ഇന്ത്യ എണ്‍പത്തിയെട്ടാം സ്ഥാനത്ത്. യുകെ ഒന്നാം സ്ഥാനം വീണ്ടും നിലനിര്‍ത്തി.സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ നിക്ഷേപം സ്വിസ്സ് ബാങ്കുകളിലെ മൊത്തം വിദേശ നിക്ഷേപത്തിന്റെ 0.04 ശതമാനം മാത്രമാണിപ്പോള്‍. 2016 അവസാനം വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള സ്വിസ് നാഷണല്‍ ബാങ്കിന്റെ വിശകലന റിപ്പോര്‍ട്ട് അനുസരിച്ചാണിത്.2015 ല്‍ എഴുപത്തിയഞ്ചും 2014 ല്‍ അറുപത്തിയൊന്നും ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. 2007 വരെ സ്വിസ്സ് നിക്ഷേപത്തില്‍ മുന്‍ നിരയിലുള്ള ആദ്യ അമ്പത് രാജ്യങ്ങളിലായിരുന്നു ഇന്ത്യയുട സ്ഥാനം. 2004 ല്‍ മുപ്പത്തിനാലാം സ്ഥാനത്തായിരുന്നു ഇന്ത്യ.

കള്ളപ്പണ നിക്ഷേപം സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ക്ക് സഹായകരമാകുന്നതിനായി സ്വിറ്റ്‌സര്‍ലന്‍ഡും ഇന്ത്യയും തമ്മില്‍ വിവിരങ്ങള്‍ കൈമാറുന്നതിന്റെ മുന്നോടിയായിട്ടാണ് എസ്എന്‍ബിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്വിസ്സ് അധികൃതര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടുള്ള കണക്കുകളാണിതെന്നും ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തിന്റെ അളവല്ല ഇത് സൂചിപ്പിക്കുന്നതെന്നും എസ്എന്‍ബി അറിയിച്ചു. സ്വിസ്സ് നിക്ഷേപത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് യുഎസ് ആണ്. വെസ്റ്റ് ഇന്‍്ഡീസ്, ഫ്രാന്‍സ്, ജര്‍മനി, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടു പിന്നിലായുള്ളത്. കള്ളപ്പണ നിക്ഷേപം സംബന്ധിച്ച സംശയം ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് സ്വിസ്സ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ തുടര്‍ച്ചയായി ഇടിവാണ് കാണുന്നത്.