സ്‌പെക്ട്രം ലേലം: ട്രായ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഓഹരി ഉടമകളുടെ പ്രതികരണം തേടും

By on April 25, 2017

ന്യൂഡല്‍ഹി: സ്‌പെക്ട്രം ലേലത്തിന്റെ അടുത്ത ഘട്ടം തുടങ്ങുന്നതിന് ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) അടുത്ത രണ്ടാഴ്ചയ്ക്കം ഓഹരി ഉടമകളുടെ പ്രതികരണം തേടും. ഒക്ടോബറില്‍ വില്‍പ്പന നടത്താന്‍ കഴിയാതിരുന്ന എയര്‍വേവുകളുടെ ലേലമാണ് ഇനി നടക്കുക. അടുത്ത 15 ദിവസത്തിനകം ഓഹരി ഉടമകളുടെ പ്രതികരണം തേടുമെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍എ് ശര്‍മ്മ പറഞ്ഞു.നടപടികള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അടിസ്ഥാന വില നിര്‍ണയിക്കും. ലേല നടപടികള്‍ പൂര്‍ത്തിയാകാന്‍ 6 മാസത്തോളം സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം വില്‍പ്പന നടത്താന്‍ കഴിയാതെ ശേഷിക്കുന്ന 1,389 മെഗഹെട്‌സ് സ്‌പെക്ട്രം ഈ സാമ്പത്തിക വര്‍ഷം ലേലം ചെയ്യുന്നത് സംബന്ധിച്ച് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ട്രായുടെ അഭിപ്രായം തേടിയിരുന്നു. ടെലികമ്യൂണിക്കേഷന്‍ മേഖലയിലെ മത്സരം ശക്തമാവുകയും ലാഭം കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്.

കഴിഞ്ഞ വര്‍ഷത്തെ ലേലത്തില്‍ വില വളരെ കൂടുതലായതിനാല്‍ ടെലിക്കോം കമ്പനികള്‍ വാങ്ങാന്‍ തയ്യാറാവാതിരുന്ന 700 മെഗഹെട്‌സിലെ സ്‌പെക്ട്രത്തിന്റെ നിരക്കുകള്‍ പുനപരിശോധിക്കാന്‍ ട്രായോടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന പ്രവര്‍്ത്തന ക്ഷമതയും മികച്ച സാന്നിദ്ധ്യവും കാരണം 700 മെഗ ഹെട്‌സിന്റെ വില വളരെ കൂടുതലാണ്. ഇത്തവണ 1,389 മെഗഹെട്‌സ് സ്‌പെക്ട്രം ആണ് ലേലം ചെയ്യാന്‍ ലക്ഷ്യമിടുന്നത്. മൊത്തം 2,355 മെഗഹെട്‌സ് ഉള്ളതില്‍ 40 ശതമാനം മാത്രമാണ് കഴിഞ്ഞ തവണ ലേലം ചെയ്തത്. 700 മെഗഹെട്‌സിന്റെ അടിസ്ഥാന നിരക്ക് വീണ്ടും പ്രശ്‌നമാകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ട്രായും ടെലിക്കോം ഡിപ്പാര്‍ട്‌മെന്റും ചേര്‍ന്ന് ഇതിന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. ഒക്ടോബര്‍ ലേലത്തില്‍ 700 മെഗഹെട്‌സിലെ അടിസ്ഥാന നിരക്ക് നിശ്ചയിച്ചത് മെഗഹെട്‌സിന് 11,485 കോടി രൂപ വീതമായിരുന്നു . കഴിഞ്ഞ ലേലത്തില്‍ നിന്നും 65,789 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്.

Follow Us