Don't miss

സൗദിയിലെ വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി വേണ്ട

By on January 25, 2017
s

ജിദ്ദ: സൗദിയിലുള്ള വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തില്ല. പുതുതായി ചേർന്ന ശൂറാ കൗണ്‍സില്‍ ഈ നിര്‍ദേശം തള്ളുകയായിരുന്നു. വോട്ടെടുപ്പിലാണ് നിർദ്ദേശം തള്ളപ്പെട്ടത്. 32നെതിരെ 86 വോട്ടുകള്‍ക്കായിരുന്നു നിര്‍ദേശം തള്ളപ്പെട്ടത്. നിലവില്‍ നിര്‍ദേശിക്കപ്പെട്ടിരുന്ന റെമിറ്റന്‍സ് നികുതി നിര്‍ദേശമനുസരിച്ച് വിദേശികള്‍ ബാങ്ക് വഴി അയക്കുന്ന പണത്തിന് രണ്ടു മുതല്‍ ആറു ശതമാനം വരെ നികുതി നല്‍കേണ്ടി വരുമായിരുന്നു. സൗദിയില്‍ എത്തുന്ന വിദേശികള്‍ ആദ്യ വര്‍ഷം അയക്കുന്ന പണത്തിന് ആറു ശതമാനം നികുതി അടക്കണമായിരുന്നു. പിന്നീട് ഓരോ വര്‍ഷവും നികുതിയുടെ അളവ് കുറയും. അഞ്ചാം വര്‍ഷം തൊട്ട് രണ്ട് ശതമാനം നികുതി അടക്കേണ്ടി വരുമായിരുന്നു.