Don't miss

സൗദിയില്‍ പൊതുമാപ്പ്; ആ വാര്‍ത്ത നിഷേധിച്ച് സൗദി അധികൃതര്‍

By on January 17, 2017
saudi

സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തെ ഉദ്ദരിച്ച് പ്രമുഖ അറബ് ഓണ്‍ലൈന്‍ പത്രമാണ് ഇപ്പോള്‍ നിഷേധ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് അധികൃതരുടെ പ്രതികരണം. പൊതുമാപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഉത്തരവാദപ്പെട്ടവരെയല്ലാതെ മറ്റു സ്രോതസുകളെ ആശ്രയിക്കരുതെന്നും സൗദി പാസ്‌പോര്‍ട്ട് വിഭാഗം നിര്‍ദ്ദേശിച്ചു.

ഞായറാഴ്ച മുതല്‍ മൂന്നു മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചെന്നായിരുന്നു ഇന്നലെ പുറത്തു വന്ന വാര്‍ത്ത. വിദേശ മാധ്യമങ്ങളുള്‍പ്പെടെ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏപ്രില്‍ 12 വരെ ആയിരുന്നു പൊതുമാപ്പിന്റെ കലാവധി. ഈ കാലയളവില്‍ രാജ്യത്ത് അനധികൃതമായി കഴിയുന്നവരെ പിഴയോ മറ്റു ശിക്ഷകളോ കൂടാതെ കയറ്റി വിടുമെന്നായിരുന്നു വാര്‍ത്തയില്‍ ഉണ്ടായിരുന്നത്.