സൗദി ഇന്ത്യന്‍ കോഴികളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു

By on February 12, 2018

ജിദ്ദ: ഇന്ത്യയില്‍നിന്നു ജീവനുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിനു സൗദി അറേബ്യ താല്‍ക്കാലികമായി വിലക്കേര്‍പ്പെടുത്തി. വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൗദി ജല,പരിസ്ഥിതി, കാര്‍ഷിക മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള മേഖലയില്‍ ഗുരുതരമായ പക്ഷിപ്പനി ഉണ്ടെന്ന ഓര്‍ഗനൈസേഷന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണു നടപടിയെന്ന് ജന്തുവിഭവ വിഭാഗത്തിലെ ഡയറക്ടര്‍ ഡോ.സനദ് അല്‍ഹര്‍ബി വിവരിച്ചു.ജീവനുള്ളപക്ഷികള്‍, കോഴിക്കുഞ്ഞുങ്ങള്‍, മുട്ട തുടങ്ങിയവ ഇറക്കുമതി ചെയ്യുന്നതാണ് നിരോധിച്ചത്.

Follow Us