ഹരിതകേരളം: നഗരഭാഗങ്ങള്‍ ദത്തെടുത്ത് സംരക്ഷിക്കാന്‍ കുട്ടിക്കൂട്ടായ്മ

By on January 19, 2017

തിരുവനന്തപുരം: ഹരിതകേരള സന്ദേശങ്ങള്‍ ഫലപ്രദമായി ജനങ്ങളിലത്തെിക്കാന്‍ ജില്ലഭരണകൂടം കുട്ടിക്കൂട്ടങ്ങളുടെ കൂട്ടുതേടുന്നു. ചെറിയൊരു പ്രദേശമോ ജലാശയമോ പാര്‍ക്കോ കടല്‍ത്തീരഭാഗമോ ദത്തെടുത്ത് പരിപാലിക്കാമെന്നുള്ള ആശയം കലക്ടര്‍ എസ്. വെങ്കടേസപതിയും സബ്കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും പങ്കുവെച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇതിനായി എന്‍.സി.സി, എന്‍.എസ്.എസ്, സ്റ്റുഡന്‍റ് പോലീസ് കാഡറ്റ് എന്നിവരുടെ പ്രതിനിധികളുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ത്തു.

ഒരു സ്ഥാപനത്തിലെ കുട്ടികള്‍ മാത്രമായോ രണ്ടോ അതിലധികമോ സ്കൂളുകളോ കോളജുകളോ ചേര്‍ന്ന് പൊതുഇടങ്ങളോ ജലസ്രോതസ്സുകളോ ഏറ്റെടുത്ത് സംരക്ഷിക്കുന്നതാണ് പദ്ധതി. ഡി.ടി.പി.സിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുക. കുട്ടികളില്‍ നിന്ന് അംബാസഡര്‍മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കും. സ്ഥലപരിമിതികളെ മറികടക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പോലുള്ള നൂതനരീതികള്‍ പരിശീലിക്കുന്നതിനും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നുനല്‍കുന്നതിനുമുള്ള അവസരങ്ങളൊരുക്കും.

Follow Us