ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് തുടക്കമായി

By on March 16, 2018

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രതിരോധ കമ്പനിയായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ആരംഭിച്ചു. ബിഎസ്‌ഇയിലും എന്‍എസ്‌ഇയിലുമുള്ള ഇക്വിറ്റി ഷെയറുകള്‍ ലിസ്റ്റ് ഇതിനകം കമ്പനി ലിസ്റ്റ് ചെയ്തിട്ടുണ്ട്. 1215-1240 എന്ന നിരക്കിലാണ് പ്രാഥമിക ഓഹരി വില്‍പ്പന നടക്കുന്നത്.

എസ്ബിഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്സ്, ആക്സിസ് ക്യാപിറ്റല്‍ എന്നിവയാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിന്റെ ഐപിഒ മാനേജര്‍മാര്‍. മാര്‍ച്ച്‌ 20നാണ് ഓഹരി വില്‍പ്പന അവസാനിക്കുന്നത്. വിമാനം, ഹെലികോപ്ടറുകള്‍, എയ്റോ എന്‍ജിനുകള്‍, ഏവിയോണിക്സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ രൂപകല്‍പ്പന, വികസനം, നിര്‍മ്മാണം, അറ്റകുറ്റപ്പണി, പുനര്‍നിര്‍മാണം, നവീകരണം എന്നിവ നടത്തിക്കൊടുക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്.

4,144.06 കോടി രൂപയാണ് ഐപിഒയിലൂടെ കമ്പനി ലക്ഷ്യം വയ്ക്കുന്നത്. എച്ച്‌.എ.എല്ലിന്റെ 10 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2012-ല്‍ തന്നെ അനുമതി നല്‍കിയിരുന്നതാണ്. എന്നാല്‍, പല കാരണങ്ങളാല്‍ ഓഹരിവില്‍പ്പന നീണ്ടു പോകുകയായിരുന്നു.

രാജ്യത്ത് പ്രതിരോധ രംഗത്തു നിന്ന് ഓഹരി വിപണിയിലെത്തുന്ന ആദ്യ പൊതുമേഖലാ സ്ഥാപനമാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്.

One Comment

  1. s.sudhakaran

    March 16, 2018 at 7:51 pm

    യഥാർത്ഥത്തിൽ നമുക്കെന്തിനാ പൊതു മേഘല…?ഗവൺമെൻ്റുടമയിലുള്ള എല്ലാം വിൽക്കാം .എന്നിട്ടും പുട്ടടിക്കാൻ തികഞ്ഞില്ലെംകിൽ ജില്ല തിരിച്ചൊ സംസ്ഥാനങ്ങളായൊ രാജ്യത്തെ ഭൂമി വിൽക്കാം..?

Follow Us