Don't miss

ഹുറൺ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് സമ്പന്ന പട്ടികയില്‍ മലയാളിത്തിളക്കം

By on October 7, 2017

 

കൊച്ചി: പുതുതായി പുറത്തുവന്ന ഗ്രോഹെ-ഹുറൺ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് സമ്പന്ന പട്ടികയില്‍ മികച്ച നേട്ടവുമായി മലയാളികൾ. 12,180 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ആസ്തിയുമായി എം എ യൂസഫലി പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയപ്പോൾ ശോഭ ഗ്രൂപ്പ് ഉടമ പിഎന്‍സി മേനോന്‍ 2,710 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ആസ്തിയുമായി 16-ാം സ്ഥാനത്തെത്തി.

y1p1

ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പുറവങ്കര ഗ്രൂപ്പിന്റെ രവി പുറവങ്കര (29 -ാമത്) , സ്‌കൈലൈന്‍ ബില്‍ഡേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ അബ്ദുള്‍ അസീസ് (45 -ാമത്), അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ കുമാര്‍ (88 -ാമത്), പോൾ ഹോട്ടൽസ് & റിസോർട്സ് ഉടമ പോൾ ജോൺ (88 -ാമത്) എന്നീ മലയാളികളും ലിസ്റ്റിൽ ഇടംപിടിച്ചു.

45

പട്ടികയില്‍ 45-ാം സ്ഥാനത്തുള്ള സ്‌കൈലൈന്‍ ബില്‍ഡേഴ്‌സിന്റെ കെ വി അബ്ദുള്‍ അസീസിനും കുടുംബത്തിനായി 670 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് ആസ്തിയാണുള്ളത്. അസറ്റ് ഹോംസിന്റെ വി സുനില്‍ കുമാറിന് 350 കോടി രൂപയുടേതും.

36

ഏറ്റവും കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് സമ്പന്നരുള്ള നഗരം മുബൈയാണ്. സമ്പന്നരായിട്ടുള്ള 38 റിയല്‍ എസ്റ്റേറ്റ് സംരംഭകരാണ് മുംബൈയിലുള്ളത്. സമ്പന്നരായ ഏറ്റവും കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് സംരംഭകര്‍ പട്ടികയില്‍ ഇടം നേടിയിട്ടുള്ളത് മഹാരാഷ്ട്രയില്‍ നിന്നാണ്, 39 പേര്‍.

ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ റിയല്‍ എസ്റ്റേറ്റ് വ്യവസായ പ്രമുഖന്‍ ന്യൂഡല്‍ഹിയില്‍ നിന്നുള്ള കെപി സിംഗ് ആണ്. 23,460 കോടി രൂപയാണ് അദ്ദേഹത്തിന്റെ റിയല്‍ എസ്റ്റേറ്റ് ആസ്തി. ലോധ ഗ്രൂപ്പ് ചെയര്‍മാന്‍ മംഗള്‍ പ്രതാപ് ലോധയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.