Don't miss

ഹുവായ് ഇന്ത്യയിലെ സ്മാര്‍ട് ഫോണ്‍ വില്‍പന ഇരട്ടിയാക്കും

By on June 16, 2017

ബംഗളൂരു: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ സ്മാര്‍്ട് ഫോണ്‍ വില്‍പന ഇരട്ടിയാക്കാന്‍ ഹുവായ് ലക്ഷ്യമിടുന്നു. ഹോണര്‍ ബ്രാന്‍ഡ് ഹാന്‍സെറ്റുകളുടെ വില്‍പ്പന ശക്തമാക്കുന്നതിന് ഓഫ്‌ലൈന്‍ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് കമ്പനി. ദക്ഷിണ മേഖലയില്‍ 1070 ലേറെ റീട്ടെയില്‍ സ്റ്റോറുകളില്‍ ഹുവായ് ഹോണര്‍ ഉത്പന്നങ്ങള്‍ ലഭ്യമാകും. ഇന്ത്യയില്‍ ഉടന്‍ തന്നെ അടുത്ത സ്മാര്‍ട് ഫോണായ ഹോണര്‍ 8 പ്രോ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. കര്‍ണാടക ഹുവായുടെ മികച്ച വിപണിയായി മാറിയിരിക്കുകയാണെന്ന് കമ്പനി പറഞ്ഞു. മൊത്തം വില്‍പ്പനയുടെ 10 ശതമാനത്തോളം ഇവിടെ നിന്നാണ് ലഭിക്കുന്നത്.