ഹൃദയാരോഗ്യത്തിന് ഉള്ളി

By on April 13, 2018

ഉളളിയിലെ സള്‍ഫര്‍ അടങ്ങിയ അമിനോ ആസിഡുകള്‍ കരളിലെ മാലിന്യങ്ങള്‍ നീക്കുന്നതിനു സഹായകം. ഭക്ഷ്യവസ്തുക്കളില്‍ കലരാനിടയുളള ആഴ്‌സനിക്, കാഡ്മിയം, ലെഡ്, മെര്‍ക്കുറി, ടിന്‍ തുടങ്ങിയ വിഷലോഹങ്ങളെ നീക്കുന്നതിന് ഉളളി ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ പറയുന്നു. ഉളളിയുടെ ഇതളുകള്‍ അമിതമായി നീക്കം ചെയ്യുന്നത് അതിലുളള ഫ്‌ളേവോനോയ്ഡുകള്‍ നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കും.
ആമാശയം, കുടല്‍ എന്നിവയുടെ ആരോഗ്യത്തിനും ഉളളി ഗുണപ്രദം. കുടലിലെ കാന്‍സര്‍ സാധ്യത തടയാന്‍ ഉളളി ഫലപ്രദമെന്നു ഗവേഷകര്‍. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നു. ദിവസവും ഉളളി കഴിക്കുന്നതു കൊളസ്‌ട്രോളും രക്തസമ്മര്‍ദവും കുറയ്ക്കുന്നതിനു സഹായകം. ഇത് ആര്‍ട്ടീരിയോ സ്‌ക്ലീറോസിസ്, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയില്‍ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു
ത്വക്കിന്റെ ആരോഗ്യത്തിനും ഫലപ്രദം. പൊളളല്‍, മുറിവ് എന്നിവ സുഖപ്പെടുത്തുന്നതിനും ഉളളി ഉത്തമം. ചെറിയ മുറിവുകളില്‍ ഉള്ളി ചതച്ചു വച്ചാല്‍ പെട്ടെന്നു മുറിവുണങ്ങും. ഇത് അടുക്കളയില്‍ ഉപയോഗപ്പെടുത്താം. ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമം. സ്ത്രീകള്‍ക്കുണ്ടാകുന്ന ഓസ്റ്റിയോ പൊറോസസിനെ(എല്ലുകളുടെ കട്ടികുറഞ്ഞു പൊളളയാകുന്ന അവസ്ഥ) പ്രതിരോധിക്കുന്നു. സന്ധിവാതം മൂലമുണ്ടാകുന്ന നീരും വേദനയും കുറയ്ക്കുന്നതിനു ഫലപ്രദം. ദിവസവും ഉളളി ചവച്ചു കഴിക്കുന്നതു പല്ലുകളുടെ ആരോഗ്യത്തിനു സഹായകമെന്നു ഗവേഷകര്‍. ലൈംഗികാരോഗ്യം മെച്ചപ്പെടുത്താന്‍ ഉളളി ഫലപ്രദമെന്നു പഠനങ്ങള്‍. മൂത്രനാളിയിലുണ്ടാകുന്ന പുകച്ചിലിന് ഉളളിയിട്ടു തിളപ്പിച്ച വെളളം കുടിക്കുന്നതു ഗുണപ്രദം.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

Follow Us