ഹെക്‌സാവെയറിന്റെ ലാഭത്തില്‍ 7% ഇടിവ്

By on April 24, 2017

മുംബൈ:മിഡ്ക്യാപ് ഐടി കമ്പനിയായ ഹെക്‌സാവെയര്‍ ടെക്‌നോളജീസിന്റെ ലാഭത്തില്‍ 7.4 ശതമാനം ഇടിവ്. ഈ സാമ്പത്തിക വര്‍ഷം മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ ലാഭം 113.9 കോടി രൂപയാണ്.അതേസമയം മാര്‍ച്ച്പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച വരുമാനം നേടാന്‍ കമ്പനിയ്ക്ക് കഴിഞ്ഞു. മാര്‍ച്ച്പാദത്തില്‍ കമ്പനിയുടെ രൂപയിലുള്ള വരുമാനം 2.1 ശതമാനം ഉയര്‍ന്ന് 960.5 കോടി രൂപയായി. ഡോളറിലുള്ള വരുമാനം 4.2 ശതമാനം ഉയര്‍ന്ന് 144.7 ദശലക്ഷം ഡോളര്‍ ആയി. ഈ വര്‍ഷം ഇരട്ടയക്ക വളര്‍ച്ചയാണ് ലക്ഷ്മിടുന്നതെന്ന് കമ്പനിയുുടെ സിഇഒ ആര്‍ ശ്രീകൃഷ്ണ പറഞ്ഞു.ജനുവരി -ഡിസംബര്‍ സാമ്പത്തിക വര്‍ഷമാണ് കമ്പനി പിന്തുടരുന്നത്.

Follow Us