Don't miss

ഹോണര്‍ 10 ഇന്ത്യന്‍ വിപണിയില്‍

By on May 17, 2018

ന്യൂഏജ് ന്യൂസ്

ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഹോണര്‍ 10 ഇന്ത്യന്‍ വിപണിയില്‍. നിലവില്‍ ഓണ്‍ലൈന്‍ വിപണന കേന്ദ്രമായ ഫ്ലിപ്കാർട്ടിലൂടെ മാത്രമേ ഫോണ്‍ ലഭിക്കു. മുന്നിലും പിന്നിലും ഇരട്ട ക്യാമറയും 19:9 ഫുള്‍വ്യു ഡിസ്പ്ലേയുമുള്ള ഫോണില്‍ ഐ.ഫോണിന് സമാനമായ നൊച്ച്‌ പരീക്ഷിച്ചിട്ടുണ്ട്.

6 ജിബി മെമ്മറിയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ഹൈ സിലിക്കണ്‍ കിരിന്‍ 970 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 8.1 ഓറിയോയുടെ പരിഷ്‌കരിച്ച പതിപ്പാണ് ഹോണര്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ 128 ജി.ബി സ്റ്റോറേജ് പതിപ്പിന് 32,999 രൂപയാണ് വില.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)

This site uses Akismet to reduce spam. Learn how your comment data is processed.

Follow Us