• രാംകോ സിമന്റിന്റെ ലാഭത്തില്‍ 26% കുറവ്

  ന്യൂഡല്‍ഹി: രാംകോസിമന്റിന്റെ നാലാംപാദലാഭത്തില്‍ 26.29 ശതമാനം കുറവ്. മാര്‍ച്ച് 31 ന് അവസാനിച്ച നാലാംപാദത്തില്‍ കമ്പനിയുടെ ലാഭം 134.47 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ലാഭം 182.44 കോടി രൂപയായിരുന്നു. മാര്‍ച്ച് പാദത്തിലെ കമ്പനിയുടെ മൊത്തം വരുമാനം 3.39 ശതമാനം ഉയര്‍ന്ന് 1,195.77 കോടിയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 1,156.46 കോടി രൂപയായിരുന്നു.നാലാംപാദത്തില്‍...

  • Posted 11 months ago
  • 0
 • നിസ്സാന്റെ പുതിയ മൈക്ര നാളെ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും

  മുംബൈ: നിസ്സാന്റെ പുതിയ മൈക്ര നാളെ ഇന്ത്യന്‍ വിപണിയില്‍ എത്തിയേക്കും. കഴിഞ്ഞ വര്‍ഷം പാരിസ് മോട്ടോര്‍ ഷോയില്‍ ആണ് പുതു തലമുറ മൈക്ര ആദ്യമായി നിസ്സാന്‍ അവതരിപ്പിച്ചത്. അതേസമയം ഇന്ത്യന്‍ വിപണികളില്‍ നിസ്സാന്റെ പ്രീമിയം ഹാച്ച് ബാക്ക് എത്തില്ല എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍, ഇന്ത്യന്‍ വിപണിയിലേക്ക് പുതിയ മൈക്ര...

  • Posted 11 months ago
  • 0
 • ജറ്റ് എയര്‍വെയ്‌സിന്റെ ലാഭത്തില്‍ 95% ഇടിവ്

  മുംബൈ: ജറ്റ് എയര്‍വെയ്‌സ് മാര്‍ച്ച്പാദ ലാഭത്തില്‍ 95 ശതമാനത്തോളം ഇടിവ് രേഖപെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാംപാദത്തില്‍ കമ്പനിയുടെ ലാഭം 23 കോടി രൂപയാണ്. ഇന്ധന വില ഉയര്‍ന്നതും യാത്ര നിരക്ക് കുറഞ്ഞതും ലാഭത്തെ പ്രതികൂലമായി ബാധിച്ചു. അതേസമയം മാര്‍ച്ച് പാദത്തില്‍ ജറ്റ് എയര്‍വെയിലെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായി. മുന്‍...

  • Posted 11 months ago
  • 0
 • യുണീടെക്കിന്റെ നഷ്ടം കുറഞ്ഞു

  മുംബൈ: നാലാംപാദത്തില്‍ യുണീട്ടെക്കിന്റെ ഏകീകൃത മൊത്ത നഷ്ടം 291.25 കോടിയായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ നഷ്ടം 483.54 കോടി രൂപയായിരുന്നു. ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ വരുമാനം 467.53 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 438.93 കോടി രൂപയായിരുന്നു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ നഷ്ടം 402.69 കോടി...

  • Posted 11 months ago
  • 0
 • യുണൈറ്റഡ് സ്പിരിറ്റസ് വിജയ്മല്യയുടെ 13 ആസ്തികള്‍ വില്‍ക്കാന്‍ ഒരുങ്ങുന്നു

  ന്യൂഡല്‍ഹി: മുന്‍ ചെയര്‍മാനും പ്രൊമോട്ടറുമായിരുന്ന വിജയ് മാല്യയുടെ ഉടമസ്ഥയില്‍ ഉണ്ടായിരുന്ന 13 ആസ്തികള്‍ വില്‍ക്കാന്‍ യുണൈറ്റഡ് സ്പിരിറ്റ്‌സ് ഒരുങ്ങുന്നു.കരാറില്‍ പറഞ്ഞിരുന്ന സമയപരിധിക്കുള്ളില്‍ വിജയ് മല്യക്ക് ആസ്തികള്‍ മടക്കി വാങ്ങാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ഇവ വില്‍ക്കാന്‍ ഒരുങ്ങുന്നത്. 2016 ഫെബ്രുവരിയില്‍ യുണൈറ്റഡ് സ്പിരിറ്റ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കുമ്പോള്‍ പുതിയ ഉടമസ്ഥരായ ഡിയാജിയോയുമായി 75...

  • Posted 11 months ago
  • 0
 • ഇന്ത്യ 7.5% സാമ്പത്തിക വളര്‍ച്ച നേടും: മൂഡിസ്

  ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം ഇന്ത്യ 7.5 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡിസ്. നാല് വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക വളര്‍ച്ച 8 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സഹായിക്കുമെന്നും മൂഡിസ് പറഞ്ഞു.കറന്‍സി നിരോധനം നടപ്പിലാക്കിയെങ്കിലും ഉത്തര്‍പ്രേദശിലെ ബിജെപിയുടെ വിജയം സര്‍ക്കാരിന്റെ രാഷ്ട്രീയതലത്തിലെ ജനസ്സമതി തുടരുന്നു...

  • Posted 11 months ago
  • 0
 • സെന്‍സെക്‌സ് റെക്കോഡ് ഉയരത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

  മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്നലെ മികച്ച പ്രകടനം കാഴ്ച വച്ചു. എസ്&പി ബിഎസ്ഇ സെന്‍സെക്‌സ് ഇന്നലെ റെക്കോഡ് ഉയരത്തില്‍ ആണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള ഓഹരി വിപണികളിലെ സൂചികകളും ഇന്നലെ റെക്കോഡ് ഉയരം കണ്ടു. ഭാവിയിലെ നിരക്ക് വര്‍ധന ജാഗ്രതയോടു കൂടിയായിരിക്കുമെന്ന് യുഎസ് ഫെഡ് റിസര്‍വ് സൂചന നല്‍കിയത് ആഗോള വിപണികള്‍ക്ക്...

  • Posted 11 months ago
  • 0
 • അശോക് ലെയ്‌ലാന്‍ഡിന് 476 കോടി ലാഭം

  മുംബൈ: രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് മാര്‍ച്ച് പാദത്തില്‍ 476 കോടി രൂപ ലാഭം നേടി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ നഷ്ടം 140.8 കോടി രൂപയായിരുന്നു. നാലാംപാദത്തില്‍ കമ്പനിയുടെ വരുമാനം 13.2 ശതമാനം ഉയര്‍ന്ന് 7,057 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേകാലയളവിലിത് 6,237 കോടി രൂപയായിരുന്നു.നാലാംപാദത്തില്‍...

  • Posted 11 months ago
  • 0
 • മൂഡിസ് ഐഡിബിഐ ബാങ്കിന്റെ റേറ്റിങ് കുറച്ചു

  ന്യൂഡല്‍ഹി: ആഗോള റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഐഡിബിഐ ബാങ്കിന്റെ റേറ്റിങില്‍ കുറവ് വരുത്തി.ആസ്തി മൂല്യം സംബന്ധിച്ചുള്ള ആശങ്കകളും ദുര്‍ബലമായ മൂലധന സമാഹരണവുമാണ് റേറ്റിങ് കുറയ്ക്കാന്‍ കാരണം. ഐഡിബിഐ ബാങ്കിന്റെ റേറ്റിങ് ബിഎഎ3 യില്‍ നിന്നും ബിഎ2 വിലേക്കാണ് തരംതാഴ്ത്തിയിരിക്കുന്നത്. വീണ്ടും താഴ്ത്തുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിനായി റേറ്റിങ് വിലയിരുത്തി വരികയാണന്ന് മൂഡിസ് പറഞ്ഞു....

  • Posted 11 months ago
  • 0
 • ബോഷിന്റെ ലാഭം 10.22% കുറഞ്ഞു

  മുംബൈ: വാഹന ഘടക നിര്‍മ്മാതാക്കളായ ബോഷിന്റെ ലാഭം കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാംപാദത്തില്‍ 10.22 ശതമാനം കുറഞ്ഞ് 440.47 കോടി രൂപയായി. നികുതി ചെലവ് ഉയര്‍ന്നത് ലാഭം കുറയാന്‍ പ്രധാന കാരണമായി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ ലാഭം 490.6 കോടി രൂപയായിരുന്നു.. നാലാംപാദത്തിലെ കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 3.14 ശതമാനം ഉയര്‍ന്ന്...

  • Posted 11 months ago
  • 0
Follow Us