Don't miss

2018 മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം

By on June 27, 2017
government-invites-public-comments-on-changing-financial-year

ന്യൂഡല്‍ഹി: 2018 മുതല്‍ രാജ്യത്ത് പുതിയ സാമ്പത്തിക വര്‍ഷം പ്രാബല്യത്തില്‍ വന്നേക്കും. നിലവില്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷം കണക്കാക്കുന്നത്. ഇത് ജനുവരി മുതല്‍ ഡിസംബര്‍ വരെ ആക്കി മാറ്റാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. 150 വര്‍ഷമായി പിന്തുടര്‍ന്നു വന്ന രീതിയ്ക്കാണ് ഇതോടെ മാറ്റം ആകുന്നത്. തദനുസൃതമായി ഈ വര്‍ഷം നവംബറില്‍ കേന്ദ്രം ബജറ്റ് അവതരിപ്പിച്ചേക്കും എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.ദശാബ്ദങ്ങളായി ഫെബ്രുവരി അവസാന ആഴ്ച ബജറ്റ് അവതരിപ്പിച്ചിരുന്ന രീതിയിക്കും ഈ വര്‍ഷം മാറ്റം വരുത്തിയിരുന്നു. ഇത്തവണ ഫെബ്രുവരി 1 ന് ആയിരുന്നു ബജറ്റ് അവതരണം. ഡിസംബറിന് മുമ്പായി ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ വര്‍ഷാവസാനത്തോടെ ബജറ്റ് നിര്‍വഹണം പൂര്‍ത്തിയാക്കാന്‍ കഴിയും.

കുറഞ്ഞത് രണ്ട് മാസമെങ്കിലും വേണം ഇതിന്. , അതിനാല്‍ നവംബര്‍ ആദ്യ ആഴ്ചയില്‍ ആയിരിക്കും ബജറ്റ് അവതരണം നടത്തുക. നിലവില്‍ പിന്തുടരുന്ന ഏപ്രില്‍-മാര്‍ച്ച് സാമ്പത്തിക വര്‍ഷം 1867 ലാണ് സ്വീകരിക്കുന്നത്, ബ്രിട്ടീഷ് സര്‍ക്കാരിന്റെ സാമ്പത്തിക വര്‍ഷവുമായി ചേര്‍ന്നു പോകുന്ന തരിത്തിലായിരുന്നു അത്. അതുവരെ മെയ് 1 ന് തുടങ്ങി ഏപ്രില്‍ 30 ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷമാണ് പിന്തുടര്‍ന്ന് വന്നത്. സാമ്പത്തിക വര്‍ഷവും കലണ്ടര്‍ വര്‍ഷവും യോജിച്ച് പോകുന്ന തരത്തിലാക്കുന്നത് സംബന്ധിച്ച് പ്രധാന മന്ത്രി താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സാധ്യത പഠനത്തിനായി ഉന്നത തല സമതിയെ നിയമിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമതി പ്രധാന മന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ചു.