Don't miss

2020-ല്‍ 100ലെത്താന്‍ അറ്റ്‌ലസ്‌

By on December 21, 2013

അതിവേഗ വളര്‍ച്ചയ്‌ക്കും, വിപുലമായ വൈവിധ്യവത്‌ക്കരണത്തിനുമുള്ള ശ്രമങ്ങള്‍ അറ്റ്‌ലസ്‌ ഗ്രൂപ്പ്‌ ആരംഭിച്ചു. ചെന്നൈയിലെ അറ്റ്‌ലസിന്റെ ജ്വല്ലറി ഔട്ട്‌ലെറ്റ്‌ ഉദ്‌ഘാടനത്തോട്‌ അടുക്കുന്നു. കേരളത്തില്‍ പ്രധാന നഗരങ്ങളില്‍ ജ്വല്ലറി തുറക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി. കോഴിക്കോട്ടെ ഫ്രാഞ്ചൈസി അവര്‍ ഒഴിവാക്കും. അവിടെയും സ്വന്തം ജ്വല്ലറി തുടങ്ങും. തൃശൂരില്‍ ഫാക്‌ടറി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ അറ്റലസ്‌. ജെം ആന്റ്‌ ജ്വല്ലറി മാനുഫാക്‌ചറിംഗ്‌ രംഗത്തേക്കുള്ള ശക്തമായ കാല്‍വയ്‌പാകും ഇത്‌. കേരളത്തിനകത്തും, അന്യസംസ്ഥാനങ്ങളിലും, മിഡിലീസ്റ്റിലും അറ്റ്‌ലസിന്റെ പുതിയ ജ്വല്ലറി ഔട്ട്‌ലെറ്റുകള്‍ വരും. 2020-ല്‍ 100 ജ്വല്ലറികള്‍ എന്ന ലക്ഷ്യത്തോടെയാണ്‌ ഗ്രൂപ്പിന്റെ നീക്കങ്ങള്‍. 100 ക്ലബിലെത്തുന്ന രണ്ടാമത്തെ കേരള ജ്വല്ലറി ബ്രാന്‍ഡാകും അറ്റ്‌ലസ്‌. കോഴിക്കോട്ടെ അറ്റ്‌ലസിന്റെ ഫിലിം സിറ്റി പദ്ധതി പുരോഗമിക്കുകയാണ്‌. ഈ മേഖലയിലുള്ള അറ്റ്‌ലസിന്റെ ആദ്യ ഇന്‍വെസ്റ്റ്‌മെന്റാണിത്‌. നെടുമ്പാശ്ശേരിക്കടുത്ത്‌ അറ്റ്‌ലസ്‌ പൂര്‍ത്തിയാക്കിയ അപ്പാര്‍ട്ട്‌മെന്റ്‌ പ്രൊജക്‌ട്‌ ഏറെ മികവ്‌ പുലര്‍ത്തി. വളരെ പെട്ടെന്ന്‌ വിറ്റു പോവുകയും ചെയ്‌തു. ഈ പദ്ധതിയുടെ വിജയത്തെ പിന്തുടര്‍ന്ന്‌ അറ്റ്‌ലസ്‌ റിയാല്‍റ്റി മേഖലയിലെ പ്രവര്‍ത്തനം വിപുലമാക്കുകയാണ്‌. കോയമ്പത്തൂരാണ്‌ അടുത്ത അപ്പാര്‍ട്ട്‌മെന്റ്‌ പ്രൊജക്‌ട്‌ വരുന്നത്‌. അറ്റ്‌ലസിന്റെ സ്വന്തം അഡ്‌വെര്‍ടൈസിംഗ്‌ കമ്പനിയും പ്രവര്‍ത്തനം തുടങ്ങി. ദുബായ്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക്‌ നിലവില്‍ പ്രമുഖ കമ്പനികളുടെ ബിസിനസുണ്ട്‌. അറ്റ്‌ലസ്‌ ഗ്രൂപ്പിന്‌ കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളുടെയും മീഡിയാധിഷ്‌ഠിത പ്രവര്‍ത്തനങ്ങള്‍ ഇനി അരിസ്റ്റ എന്ന ഈ കമ്പനിയാകും ചെയ്യുക. നിലവില്‍ ജ്വല്ലറി, റിയാല്‍റ്റി, ഹെല്‍ത്ത്‌ കെയര്‍, എജ്യൂക്കേഷന്‍, എന്റര്‍ടെയിന്‍മെന്റ്‌, മീഡിയ തുടങ്ങിയ മേഖലകളില്‍ അറ്റ്‌ലസിന്‌ സ്വന്തം സംരംഭങ്ങളോ നിക്ഷേപമോ ഉണ്ട്‌.