Don't miss

പ്രതികൂല വിപണിയിലും 620 കോടി രൂപയുടെ വന്‍ വിപുലീകരണ പദ്ധതിയുമായി മലബാര്‍ ഗോള്‍ഡ്; ജ്വല്ലറി രംഗത്ത് പുകൾപെറ്റ ‘മലബാർ ഫ്രാഞ്ചൈസി മോഡൽ’ വീണ്ടും ശ്രദ്ധേയമാവുന്നു

By on January 17, 2017

കോഴിക്കോട്/ദുബായ്: പ്രമുഖ ജ്വല്ലറി ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് 620 കോടി രൂപയുടെ വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു. റീട്ടെയില്‍ ശൃംഖലകളുടെ വിപുലീകരണത്തിന്റെ ഭാഗമായി മൂന്നു മാസത്തിനുളളില്‍ 24 പുതിയ ഷോറൂമുകള്‍ ആരംഭിക്കും. 2017 ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കാലയളവിലായിരിക്കും വിപുലീകരണ പദ്ധതി പൂര്‍ത്തിയാക്കുക. ഇതനുസരിച്ച് മാര്‍ച്ച് അവസാനത്തോടെ ഗ്രൂപ്പിന് കീഴിലുളള ഷോറൂമുകളുടെ എണ്ണം 161 ല്‍ നിന്നും 185 ആയി ഉയരും.

 നോട്ട് നിരോധനത്തിനും വളർച്ചാ മാന്ദ്യത്തിനും സ്വർണ്ണവ്യാപാര രംഗത്തെ കനത്ത തിരിച്ചടിക്കുമിടയിൽ വിപണിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടാണ് മലബാർ ഗ്രൂപ്പ് തങ്ങളുടെ വൻ വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. മലബാര്‍ ഗ്രൂപ്പ് അതിന്റെ ജ്വല്ലറി റീട്ടെയില്‍ വിഭാഗമായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സില്‍ ഒരേ സമയം നടത്തുന്ന ഏറ്റവും വലിയ വിപുലീകരണ പദ്ധതിയാണിത്. പ്രതികൂലമായ വിപണി സാഹചര്യത്തില്‍ ഡിമാന്റ് കുറഞ്ഞതും ഒപ്പം ഇന്ത്യയിലെ നോട്ട് പിന്‍വലിക്കല്‍ നടപടി യുമെല്ലാം നിലനില്‍ക്കെയാണ് ഈ നിക്ഷേപനീക്കം.

ആകെയുളള നിക്ഷേപത്തില്‍ 220 കോടി രൂപ ഇന്ത്യയിലും 400 കോടി രൂപ ഗള്‍ഫ് രാജ്യങ്ങളിലുമായിരിക്കും നിക്ഷേപിക്കുക. പുതുതായി ആരംഭിക്കുന്ന 24 ഔട്ട്‌ലെറ്റുകളില്‍ ഒന്‍പത് എണ്ണം യു.എ.ഇ യിലും എഴ് എണ്ണം ഇന്ത്യയിലും, അഞ്ച് എണ്ണം സൗദി അറേബ്യയിലും 2 എണ്ണം ബഹ്‌റൈനിലും ഒന്ന് കുവൈത്തിലുമായിരിക്കും തുറക്കുക. ജനുവരി 18ന് ഏഴ് ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും. ഇതോടെ ഇന്ത്യയില്‍ 82 ഉം, അന്താരാഷ്ട്രതലത്തില്‍ 86 ഔട്ട്‌ലെററുകളുമുള്‍പ്പെടെ ആകെ ഔട്ട്‌ലെറ്റുകളുടെ എണ്ണം 168 ആയി ഉയരും. വിപുലീകരണ പദ്ധതികളുടെ ഭാഗമായി നിലവിലുളള 9,000 ജീവനക്കാരുടെ നിരയിലേക്ക് 1,000 ജീവനക്കാരെക്കൂടി നിയോഗിക്കും. മാര്‍ച്ച് അവസാനത്തോടെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 10,000 കടക്കും.

കുടുംബ ബിസിനസിന്റെയും ഫ്രാൻഞ്ചൈസി ബിസിനസിന്റെയും നല്ല വശങ്ങൾ സംയോജിപ്പിച്ചുള്ള മലബാർ ഗ്രൂപ്പിന്റെ തനത് ബിസിനസ് മോഡൽ തന്നെയാണ് പ്രതികൂല പരിസ്ഥിതിയിലും വൻ വിപുലീകരണ പദ്ധതികൾ നടപ്പാക്കുന്നതിൽ നിർണായകമാവുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

നിലവിലെ വിപണി സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ ശരാശരി വാങ്ങള്‍ മൂല്യത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിലും ഉപഭോക്കതാക്കളുടെ എണ്ണത്തിൽ വൻ വർധന കൈവരിക്കാൻ കഴിഞ്ഞതാണ്  മലബാർ ഗോൾഡിന് നേട്ടമായത്. കഴിഞ്ഞ വര്‍ഷം നടന്ന മൊത്തം ഇടപാടുകളുടെ മൂല്യത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി.