Don't miss

By on May 18, 2017
images (45)

ന്യൂഡല്‍ഹി: ആക്‌സിസ് ബാങ്ക് ഭവന വായ്പ നിരക്കില്‍ 30 ബേസിസ് പോയിന്റ്‌സിന്റെ കുറവ് വരുത്തി. ഇനിമുതല്‍ ശമ്പള വരുമാനക്കാര്‍ക്ക് 30 ലക്ഷം രൂപവരെയുള്ള ഭവന വായ്പ ് 8.35 ശതമാനം നിരക്കില്‍ ലഭിക്കും. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ബാങ്കുകള്‍ ഭവന വായ്പ നിരക്കില്‍ കുറവ് വരുത്തിയതിനെ തുടര്‍ന്നാണ് ആക്‌സിസ് ബാങ്കും നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനം എടുത്തിരിക്കുന്നത്. മറ്റ് ബാങ്കുകളെ അപേക്ഷിച്ച് നിലവില്‍ ആക്‌സിസ് ബാങ്കിന്റെ ഭവന വായ്പ നിരക്കാണ് കുറവ്. എസ്ബിഐയും ഐസിഐസിബാങ്കും എച്ച് ഡിഎഫ്‌സിയും എല്‍ഐസി ഹൗസിങ് ഫിനാന്‍സും സ്ത്രീകള്‍ക്കാണ് 8.35 ശതമാനം നിരക്കില്‍ ഭവന വായ്പ ലഭ്യമാക്കുന്നത്. മറ്റുള്ളവര്‍ക്ക് 8.40 ശതമാനമാണ് പലിശ നിരക്ക്. ചെലവ് കുറഞ്ഞ ഭവന നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബാങ്കുകളുടെ നിലവിലെ നീക്കം.മെയ് 16 മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നതായി ബാങ്ക് അറിയിച്ചു. സ്വയം തൊഴില്‍ വരുമാനക്കാര്‍ക്ക് 30 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ് 8.40 ശതമാനമാണ് പലിശ നിരക്ക്. 30-75 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ശമ്പള വരുമാനക്കാര്‍ക്ക് 8.65 ശതമാനവും സ്വയം തൊഴില്‍ വരുമാനക്കാര്‍ക്ക് 8.70 ശതമാനവും ആയിരിക്കും പലിശ നിരക്ക്. 75 ലക്ഷത്തിന് മുളിലുള്ള ഭവന വായ്പയുടെ നിരക്ക് യഥാക്രമം 8.70 ശതമാനവും 8.75 ശതമാനവും ആയിരിക്കും.