Don't miss

92 മണിക്കൂര്‍. 3883 കിലോമീറ്ററുകള്‍.അരുണ്‍ ലിംക ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സിലേക്ക്‌

By on June 27, 2015

കൊച്ചി :തന്റെ പ്രിയപ്പെട്ട ടൊയോട്ട ഇന്നോവ കാറില്‍ തനിച്ച്‌ ആവേശകരമായ ഒരിന്ത്യന്‍ പര്യടനം കഴിഞ്ഞ്‌ എത്തിയതേയുള്ളൂ തൃശ്ശൂര്‍ സ്വദേശിയായ അരുണ്‍ കുമാര്‍. 14 സംസ്ഥാനങ്ങളിലൂടെ വൈവിദ്ധ്യമാര്‍ന്ന സംസ്‌കാരങ്ങളിലൂടെ, വ്യത്യസ്‌തമായ അനു�വ പാഠങ്ങളിലൂടെ അരുണ്‍ കാറോടിച്ചെത്തുന്നത്‌ ഒരു പുതിയ റെക്കോഡിലേക്കാണ്‌. ജൂണ്‍ 16 ന്‌ ലഡാക്കില്‍ നിന്നാരംഭിച്ച അരുണിന്റെ സോളോ ഡ്രൈവ്‌ ജൂണ്‍ 20 ന്‌ കന്യാകുമാരിയില്‍ അവസാനിക്കുമ്പോള്‍ 92 മണിക്കൂര്‍ 30 മിനിറ്റുകളിലൂടെ അരുണ്‍ പിന്നിട്ടത്‌ 3883 കിലോമീറ്ററുകള്‍. അരുണിന്റെ പീറ്റ്‌സ്‌ ട്യൂണ്‍ഡ്‌ ഇന്നോവയുടെ കുതിപ്പ്‌ മറികടന്നത്‌ 99 മണിക്കൂര്‍ 30 മിനിറ്റുകൊണ്ട്‌ ഇതേ പാതയില്‍ യാത്ര ചെയ്‌ത മുന്‍ഗാമി സുരേഷ്‌ ജോസഫിന്റെ ലിംക ബുക്ക്‌ റെക്കോഡ്‌.�
ലഡാക്കിലെ കടുത്ത മഞ്ഞു വീഴ്‌ചയില്‍ 16 മണിക്കൂറുകള്‍ യാത്ര തടസ്സപ്പെട്ടതോ, മധ്യപ്രദേശിലേയും മഹാരാഷ്‌ട്രയിലേയും വെള്ളപ്പെക്കമോ അരുണിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ തടസ്സങ്ങളായില്ല. യാത്രകള്‍ ഹരമായ അരുണിന്‌ തന്റെ ആദ്യ യാത്രയില്‍ തന്നെ ലഡാക്ക്‌ ഹരമായി മാറിയിരുന്നു. ആ ഹരമാണ്‌ ലഡാക്കില്‍ നിന്ന്‌ കന്യാകുമാരിയിലേക്ക്‌ ഒറ്റയ്‌ക്കുള്ള ഒരു യാത്രയെന്ന മോഹത്തിലേക്ക്‌ അരുണിനെ എത്തിച്ചത്‌.
നിശ്ചിത സമയത്തിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കുവാനായതില്‍ വാഹനത്തിന്റെ മികച്ച കണ്ടീഷന്‍ വളരെയേറെ സഹായിച്ചുവെന്ന്‌ അരുണ്‍ പറയുന്നു. റെക്കോഡ്‌ ഡ്രൈവ്‌ ഒരു ലക്ഷ്യമായപ്പോള്‍ കാര്‍ ആക്‌സസറീസ്‌ ബിസിനസ്സുകാരനായ അരുണ്‍ ട്യൂണിംഗ്‌ രംഗത്തെ അതികായരായ പീറ്റ്‌സ്‌ ഓട്ടോമോട്ടിവിന്റെ സഹായം തേടി. ടൊയോട്ട ഇന്നോവയുടെ ടോര്‍ക്ക്‌ മെച്ചപ്പെടുത്താന്‍ പീറ്റ്‌സ്‌ ട്യൂണിംഗ്‌ ബോക്‌സ്‌ സഹായിച്ചു. വാഹനത്തിന്‌ വീതികൂടിയ ബ്രിഡ്‌ജ്‌ സ്റ്റോണ്‍ ടയറുകള്‍ ഉപയോഗിക്കുകയും ചെയ്‌തു. ലഡാക്കില്‍ നിന്ന്‌ അരുണാചല്‍ പ്രദേശ്‌, നാഗാലാന്‍ഡ്‌ വഴിയുള്ള ഒരു നോര്‍ത്ത്‌ ഈസ്റ്റ്‌ ഡ്രൈവാണ്‌ അരുണിന്റെ അടുത്ത ലക്ഷ്യം.