റിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്വിദേശ നാണയ ശേഖരം കുതിക്കുന്നുഇന്ത്യയുടെ ഉത്പന്ന കയറ്റുമതി ഉയർന്നു2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ അനുവദിച്ചത് 4.82 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പഐടി ചെലവുകള്‍ 59 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് റിപ്പോര്‍ട്ട്

ലൈഫ് ഇൻഷുറൻസ് ബിസിനസ് പ്രീമിയം വരുമാനം 15% ഉയർന്നു

മുംബൈ: രാജ്യത്തെ ലൈഫ് ഇൻഷുറൻസ് കമ്പനികളുടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം ഒക്ടോബറിൽ 15.3 ശതമാനം ഉയർന്ന് 24,916.58 കോടി രൂപയായി.

നിലവിലുള്ള 24 ഇൻഷുറൻസ് കമ്പനികളുടെ ആകെയുള്ള കണക്കുകളാണ് ലൈഫ് ഇൻഷുറൻസ് കൗൺസിൽ പുറത്തു വിട്ടത്. കഴി‍ഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 21,606.25 കോടി രൂപയായിരുന്നു.

ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിയു‌ടെ പുതിയ ബിസിനസ് പ്രീമിയം വരുമാനം കഴി‍ഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായി‌രുന്ന 8,105.46 കോടി രൂപയിൽ നിന്നും 11 ശതമാനം വർധിച്ച് 8,996.45 കോടി രൂപയായി.

ന‌ടപ്പു സാമ്പത്തിക വർഷത്തിൽ, ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഈ 24 കമ്പനികളുടെയും ബിസിനസ് പ്രീമിയം വരുമാനം കഴി‍ഞ്ഞ വർഷം ഇതേ കാലയളവിൽ ഉണ്ടായി‌രുന്ന 1,53,588.14 കോടി രൂപയിൽ നിന്നും 35 ശതമാനം വർധിച്ച് 2,06,893.51 കോടി രൂപയായി.

X
Top