റിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്വിദേശ നാണയ ശേഖരം കുതിക്കുന്നുഇന്ത്യയുടെ ഉത്പന്ന കയറ്റുമതി ഉയർന്നു2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ അനുവദിച്ചത് 4.82 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പഐടി ചെലവുകള്‍ 59 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് റിപ്പോര്‍ട്ട്

മുൻ എൻഎസ്ഇ മേധാവി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിൽ

ന്യൂഡൽഹി: മുൻ എൻഎസ്ഇ മേധാവി എംഡി രവി നരെൻ കള്ളപ്പണം വെളുപ്പിക്കൽ കേസ് അറസ്റ്റിൽ. എൻഎസ്ഇയിലെ കോ-ലോക്കേഷൻ കേസിലാണ് അറസ്റ്റ്. രണ്ട് കേസുകളാണ് രവി നരെനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജീവനക്കാരുടെ ഫോണുകൾ അനധികൃതമായി ചോർത്തിയെന്ന കേസും എൻഎസ്ഇ മുൻ സി.ഇ.ഒക്കെതിരെയുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം ഫോൺ ചോർത്തിയ കേസിലാണ് നിലവിൽ അറസ്റ്റെന്നാണ് റിപ്പോർട്ട്. 1994 ഏപ്രിൽ മുതൽ 2013 മാർച്ച് 31 വരെയാണ് അദ്ദേഹം എൻഎസ്ഇയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായിരുന്നത്. പിന്നീട് എൻഎസ്ഇയുടെ വൈസ് ചെയർമാനായി. 2013 ഏപ്രിൽ ഒന്ന് മുതൽ 2017 ജൂൺ ഒന്ന് വരെയായിരുന്നു സേവനകാലം.

നേരത്തെ, എൻഎസ്ഇയുടെ മുൻ എം.ഡിയും സിഇഒയുമായിരുന്ന ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഫോൺ ചോർത്തൽ കേസിൽ സിബിഐയാണ് ചിത്ര രാമകൃഷ്ണയെ അറസ്റ്റ് ചെയ്തത്. മുൻ മുംബൈ പൊലീസ് കമ്മീഷണർ സഞ്ജയ് പാണ്ഡയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു. പാണ്ഡ്യയുടേയും കുടുംബാംഗങ്ങളുടേയും ഉടമസ്ഥതയിലുള്ള കമ്പനി 1997 മുതൽ എൻഎസ്ഇയിൽ ഫോൺചോർത്തൽ നടത്തിയെന്നാണ് കേസ്.

X
Top