റിയൽ എസ്റ്റേറ്റ് മേഖല 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് ക്രെഡായ്വിദേശ നാണയ ശേഖരം കുതിക്കുന്നുഇന്ത്യയുടെ ഉത്പന്ന കയറ്റുമതി ഉയർന്നു2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ അനുവദിച്ചത് 4.82 ലക്ഷം കോടി രൂപയുടെ മുദ്ര വായ്പഐടി ചെലവുകള്‍ 59 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് റിപ്പോര്‍ട്ട്

ടെക് കമ്പനികൾ പ്രതിദിനം 1,600ലധികം ജീവനക്കാരെ പിരിച്ചുവിടുന്നു

ദില്ലി: 2023ൽ ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ ടെക് കമ്പനികൾ പ്രതിദിനം 1,600-ലധികം ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ആഗോള മാന്ദ്യത്തെ കുറിച്ചുള്ള ഭയങ്ങൾക്കിടയിൽ കൂട്ട പിരിച്ചുവിടൽ ലോകമെമ്പാടും തുടർകഥയാകുകയാണ്.

ഈ മാസം ആദ്യ 15 ദിവസത്തിനുള്ളിൽ 91 കമ്പനികൾ 24,000-ലധികം ടെക് ജീവനക്കാരെ പിരിച്ചുവിട്ടു. 2022-ൽ 1,000-ത്തിലധികം കമ്പനികൾ 1.5 ലക്ഷത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.

മെറ്റാ, ആമസോൺ, ട്വിറ്റർ, ബെറ്റർ ഡോട്ട് കോം, ആലിബാബ തുടങ്ങിയ ടെക് മേഖലയിലെ വൻകിട കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ടു. ഇന്ത്യൻ കമ്പനികളും ഇതിന്റെ തുടർച്ചയായി ജീവമാക്കാരെ പിരിച്ചുവിടൽ നടത്തിയിട്ടുണ്ട്.

സോഷ്യൽ മീഡിയ കമ്പനിയായ ഷെയർചാറ്റ് അനിശ്ചിത വിപണി സാഹചര്യങ്ങൾ കാരണം 20 ശതമാനം തൊഴിലാളികളെ പിരിച്ചുവിട്ടു, അതായത് ഏകദേശം 500 ലധികം ജീവനക്കാരെ ഈ പിരിച്ചു വിടൽ ബാധിച്ചു. ഒല ഈ അടുത്തിടെ 200 ജീവനക്കാരെ പിരിച്ചുവിട്ടു.

ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ഇന്ത്യയിലെ 1,000-ത്തോളം ജീവനക്കാരെ ഉൾപ്പെടെ ആഗോളതലത്തിൽ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ചിട്ടുണ്ട്.

ടെക്, ഹ്യൂമൻ റിസോഴ്‌സ് തുടങ്ങി വിവിധ വകുപ്പുകളിലായി ആമസോണിന് ഇന്ത്യയിൽ ഏകദേശം 1000 ജീവനക്കാരെ പിരിച്ചുവിടാൻ കഴിയുമെന്ന് ഇതുനു മുൻപ് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ ഭീമന്മാർ പിരിച്ചുവിടൽ നടത്തിയതിന് പിന്നാലെ ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ട്വിറ്ററും ഫേസ്ബുക്കും പിരിച്ചുവിട്ടതിലും കൂടുതൽ പേരെ പിരിച്ചുവിടുമെന്നായിരുന്നു അന്ന് ആമസോൺ പ്രഖ്യാപിച്ചിരുന്നത്.

X
Top