Don't miss

KSUM ‘സ്റ്റാര്‍ട്ടപ് ഡ്രീംസ്’ മൂന്നാം ബാച്ച് ഇന്‍കുബേഷന്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

By on February 14, 2018

തിരുവനന്തപുരം: വിവിധ മേഖലകളില്‍ പട്ടികജാതി, വര്‍ഗ, പിന്നോക്കക്കാരില്‍ സംരംഭക സ്വഭാവം വളര്‍ത്താനായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‌യുഎം) ആവിഷ്‌കരിച്ചിട്ടുള്ള ‘സ്റ്റാര്‍ട്ടപ് ഡ്രീംസ്’ മൂന്നാമത്തെ ബാച്ചിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം മണ്ണന്തലയിലെ അംബേദ്കര്‍ ഭവനിലുള്ള ഇന്‍കുബേറ്ററില്‍ നടത്തുന്ന പരിപാടിയില്‍ സംരംഭക വികസന പരിശീലനം, നേതൃത്വ പരിശീലനം തുടങ്ങിയ മനുഷ്യശേഷി വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി 18 ആണ്. കുടുതല്‍ വിവരങ്ങള്‍ http://startupdreams.co.in/ എന്ന സൈറ്റില്‍ ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി വികസന വകുപ്പിന്റെ പിന്തുണയോടെയാണ് ഇന്‍കുബേറ്റര്‍ സ്ഥാപിച്ചിട്ടുള്ളത്. ആദ്യ രണ്ടു ബാച്ചില്‍പെട്ടിട്ടുള്ളര്‍ രൂപം നല്‍കിയ സ്റ്റാര്‍ട്ടപ്പുകള്‍ 90 ശതമാനവും ഗ്രാഡ്വേറ്റ് ചെയ്തിട്ടുണ്ട്. പട്ടികജാതി വകുപ്പിന്റെ സഹായത്തോടെതന്നെ സ്റ്റാര്‍ട്ടപ്പുകളെ അടുത്ത തലത്തിലേയ്ക്ക് ഉയര്‍ത്തും.
ആസുത്രണ കമ്മീഷന്‍ പട്ടികജാതി വിഭാഗങ്ങളിലെ സംരംഭക വെല്ലുവിളികളെക്കുറിച്ച് നടത്തിയ പഠനം, സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്ക് വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സംരംഭകരില്‍ 84 ശതമാനവും വിശ്വസിക്കുന്നത് തങ്ങളുടെ ബിസിനസുകള്‍ വിജയം കണ്ടിട്ടുണ്ടെന്നാണ്. മത്സരം, മോശമായ അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി തടസം, വിപണി സമീപ്യമില്ലായ്മ, അസംസ്‌കൃത വസ്തുക്കളുടെ അഭാവം, മൂലധനം, സാമ്പത്തിക സഹായം എന്നിവ ലഭിക്കാനുള്ള പ്രയാസം, വിപണിയെക്കുറിച്ചുള്ള അജ്ഞത, ഉല്പാദനസംഭരണ സൗകര്യമില്ലായ്മ, പരിശീലനത്തിന്റെ കുറവ്, സമൂഹത്തില്‍ സ്വീകാര്യതയില്ലായ്മ എന്നിവയാണ് പട്ടിക വിഭാഗങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍.ഈ വെല്ലുവിളികള്‍ ഏറ്റെടുക്കുകയും ഈ വിഭാഗത്തില്‍പെട്ടവരുടെ സംരംഭകത്വം സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോകുകയുമാണ് സ്റ്റാര്‍ട്ടപ് മിഷന്റെ ഉദ്ദേശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Enable Google Transliteration.(To type in English, press Ctrl+g)