• ആഗോളതലത്തിലുള്ള മത്സരം നേരിടാൻ ഇന്ത്യയും കേരളവും തയ്യാറാകണം : രഘുറാം രാജന്‍

  കൊച്ചി: ആഗോളതലത്തിലുള്ള മത്സരം നേരിടാൻ ഇന്ത്യയും കേരളവും തയ്യാറാകണമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും പ്രശസ്ത സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഈ മത്സരത്തിന് ഇവിടുത്തെ സമൂഹം സജ്ജമാകേണ്ടതുണ്ട്. ഇന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് ആഗോള നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ ഇവിടെ കുറവാണ്. രാജ്യത്തെ മികച്ച ബുദ്ധി കേന്ദ്രങ്ങള്‍ ഇന്ന് വിദേശത്താണുള്ളത്. ഇവരെ...

  • Posted 11 hours ago
  • 0
 • ചരിത്രം തിരുത്തി എയർ ഇന്ത്യ വിമാനം സൗദിക്ക് മുകളിലൂടെ ഇസ്രായേലിലേക്ക് സർവീസ് ആരംഭിച്ചു

  ന്യൂഡൽഹി: സൗദി അറേബ്യയുടെ വ്യോമപാതയിലൂടെ ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ വിമാനം ഇസ്രയേലിലേയ്ക്ക് പറന്നു. എയര്‍ ഇന്ത്യയുടെ വിമാനമാണ് സൗദി വ്യോമപാതയിലൂടെ ടെല്‍ അവീവിലേയ്ക്ക് സർവീസ് ആരംഭിച്ചത്. ഇസ്രയേലിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ സൗദി ഉള്‍പ്പെടെ മിക്ക അറബ് രാജ്യങ്ങളും തയ്യാറാകാത്ത സാഹചര്യം നിലനിൽക്കുമ്പോഴാണ് എയർ ഇന്ത്യ വിമാനത്തിന് സൗദി...

  • Posted 12 hours ago
  • 0
 • കുപ്പി വെള്ളത്തിന് ഇനി 12 രൂപ; വിലക്കുറവ് ഏപ്രില്‍ രണ്ട് മുതല്‍

  കൊച്ചി : കുപ്പി വെള്ളത്തിന് വില കുറയ്ക്കാന്‍ കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ (KBWMA) തീരുമാനിച്ചു. നിലവില്‍ 20 രൂപ (എം.ആര്‍.പി.) വിലയുള്ള കുപ്പിവെള്ളത്തിന് ഇനി മുതല്‍ 12 രൂപ കൊടുത്താല്‍ മതി. ഏപ്രില്‍ 2 മുതല്‍ പുതിയ വിലയ്ക്ക് വെള്ളം നല്‍കി തുടങ്ങുമെന്ന്...

  • Posted 16 hours ago
  • 0
 • കേന്ദ്ര ജീവനക്കാരുടെ ഗ്രാറ്റുവിറ്റി 20 ലക്ഷമാക്കി ഉയര്‍ത്തി

  ന്യൂഡല്‍ഹി: കേന്ദ്ര ജീവനക്കാര്‍ക്കുള്ള പരമാവധി ഗ്രാറ്റുവിറ്റി തുക 20 ലക്ഷം രൂപയാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബില്‍ പാര്‍ലമെന്റ് ചര്‍ച്ച കൂടാതെ പാസാക്കി. പൊതു, സ്വകാര്യ, സ്വയംഭരണ മേഖലകളിലെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കു പ്രയോജനം ചെയ്യുന്നതാണിത്. നിലവില്‍ 10 ലക്ഷമാണ് ഗ്രാറ്റുവിറ്റി തുക. പേയ്‌മെന്റ് ഗ്രാറ്റുവിറ്റി (ഭേദഗതി) ബില്‍ എന്ന ഭേദഗതി കഴിഞ്ഞ...

  • Posted 19 hours ago
  • 0
 • ഇന്ത്യ-വിൻഡീസ് ഏകദിന ക്രിക്കറ്റിന് തിരുവനന്തപുരം വേദിയാകും: മന്ത്രി എ.സി. മൊയ്തീന്‍

  തിരുവനന്തപുരം : ഇന്ത്യ-വെസ്റ്റിന്‍ഡീസ് അഞ്ചാം ഏകദിന മത്സരം തിരുവനന്തപുരത്ത് നടത്താന്‍ ധാരണയായതായി കായികവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ അറിയിച്ചു. കെ.സി.എ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി അറിയിച്ചു. ഫിഫ അംഗീകാരമുള്ള കൊച്ചിയിലെ സ്റ്റേഡിയം മികച്ച സൗകര്യമുള്ളതാണ്. അത് സംരക്ഷിക്കേണ്ടതുണ്ട്. അതോടൊപ്പം...

  • Posted 1 day ago
  • 0
 • ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

  പൊഖ്റാന്‍: തദ്ദേശീയമായി വികസിപ്പിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ ഇന്ത്യ വീണ്ടും വിജയകരമായി പരീക്ഷിച്ചു. വ്യാഴാഴ്ച രാവിലെ 8.42ഓടെ രാജസ്ഥാനിലെ പൊഖ്റാനിലാണ് പരീക്ഷണം നടന്നത്. റഷ്യയുടെ സഹായത്തോടെ മിസൈല്‍ ടെക്നോളജി കണ്‍ട്രോള്‍ റെജിം വികസിപ്പിച്ചെടുത്ത ബ്രഹ്മോസിന് ശബ്ദത്തേക്കാള്‍ മൂന്നുമടങ്ങ് വേഗത്തില്‍ സഞ്ചരിക്കുവാനുള്ള ശേഷിയുണ്ട്. 290 കിലോമീറ്ററാണ് ബ്രഹ്മോസിന്റെ പ്രഖ്യാപിത പ്രഹരശേഷി....

  • Posted 1 day ago
  • 0
 • വൺ ബില്യൺ ഡോളർ ക്ലബ്ബിൽ ഇടംപിടിക്കുന്ന ആദ്യ മലയാളി സ്റ്റാർട്ടപ്പ് ആയി ബൈജൂസ്‌ ആപ്പ്

  കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യൂക്കേഷണൽ ടെക്നോളജി കമ്പനിയും ലോകത്തിലെ തന്നെ ഏറ്റവും വലിയ കെ-12 ആപ്പിന്റെ ഉടമസ്ഥരുമായ ബൈജൂസ്‌ ലേണിംഗ് ആപ്പ്, വൺ ബില്യൺ ഡോളർ ക്ലബ്ബിൽ ഇടം പിടിക്കുന്ന ആദ്യ മലയാളി സ്റ്റാർട്ടപ്പ് സംരംഭമായി. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബൈജൂസ്‌ ലേണിംഗ് ആപ്പ് സ്ഥാപകനും സിഇഒയുമായ ബൈജു...

  • Posted 2 days ago
  • 0
 • രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ എണ്ണം 100 കോടിയിലേക്ക്

  കൊച്ചി: രാജ്യത്തെ ടെലികോം സേവനദാതാക്കളുടെ കീഴിലുള്ള വരിക്കാരുടെ എണ്ണം 99.93 കോടി. പ്രമുഖ ടെലികോം, ഇന്റര്‍നെറ്റ്, ടെക്‌നോളജി, ഡിജിറ്റല്‍ സേവന ദാതാക്കളുടെ സംഘടനയായ സി.ഒ.എ.ഐയുടെ 2018 ജനുവരി അവസാനം വരെയുള്ള ടെലികോം വരിക്കാരുടെ കണക്കാണിത്. റിലയന്‍സ് ജിയോ ഇന്‍ഫോകോം, മഹാനഗര്‍ ടെലിഫോണ്‍ നിഗം എന്നിവയുടെ 2017 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകളും...

  • Posted 2 days ago
  • 0
 • ദേശീയ റബ്ബർ നയം രൂപീകരിക്കും : സുരേഷ് പ്രഭു

  ന്യൂഡൽഹി : റബ്ബറിന്റെ ഉത്പാദനം കൂട്ടുന്നതും കയറ്റുമതി വർധിപ്പിക്കുന്നതും ലക്‌ഷ്യം വച്ചുകൊണ്ട് വാണിജ്യ മന്ത്രാലയം റബ്ബർ നയത്തിന് രൂപം കൊടുത്തുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു. ”റബ്ബർ കർഷകർ ധാരാളം പ്രതിസന്ധികൾ നേരിടുന്നുണ്ട്. അവയ്‌ക്കെല്ലാം കൃത്യമായ പരിഹാരത്തിന് ഇങ്ങനെയൊരു നയം ആവശ്യമാണ്. അതിനു വേണ്ട പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു”; കർഷകരുടെ താല്പര്യങ്ങൾ മുൻ...

  • Posted 2 days ago
  • 0
 • ന്യൂഏജ് വാർത്തകൾ ഇനി ഡെയിലിഹണ്ട് മൊബൈൽ ആപ്ലിക്കേഷനിലും

  കൊച്ചി: വാർത്താ ഉള്ളടക്കം കൈമാറുന്നത് സംബന്ധിച്ച് മലയാളത്തിലെ പ്രഥമ ബിസിനസ് ദിനപത്രമായ ന്യൂഏജ് പ്രമുഖ ബഹുഭാഷ വാർത്താ ഉള്ളടക്ക ആപ്ലിക്കേഷനായ ഡെയിലിഹണ്ടുമായി ധാരണയിലെത്തി. ന്യൂഏജ് ദിനപ്പത്രത്തിലെയും ഓൺലൈൻ ബിസിനസ് ന്യൂസ് പോർട്ടലായ www.livenewage.com ലെയും വാർത്തകൾ ഇനിമുതൽ ഡെയിലിഹണ്ട് പ്ലാറ്റഫോമിൽ ലഭ്യമാകും. 14 ഭാഷകളിലായി എണ്ണൂറോളം പ്രസിദ്ധീകരണങ്ങൾ ഇന്ത്യയിലെ ഏറ്റവും വലിയ...

  • Posted 2 days ago
  • 0
Follow Us