സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഗാർഹിക ബാങ്ക് വായ്പകളിൽ തിരിച്ചടവ് മുടങ്ങുന്നു

ദില്ലി: രാജ്യത്തെ ബാങ്കുകൾക്ക് വയ്യാവേലിയായി ഗാർഹിക വായ്പകളിൽ ഉപഭോക്താക്കൾ വരുത്തുന്ന കുടിശിക. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗാർഹിക വായ്പകൾക്ക് മുകളിലെ കുടിശിക ഇരട്ടിയായെന്നാണ് രാജ്യത്തെ ബാങ്കുകളുടെ കണക്ക് സൂചിപ്പിക്കുന്നത്. 16.85 ലക്ഷം കോടിയാണ് ഇപ്പോൾ കിട്ടാക്കടമായി കിടക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസത്തിലും സ്ഥിതി വ്യത്യസ്തമല്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. ഗാർഹിക വായ്പാ കുടിശിക കഴിഞ്ഞ അഞ്ച് മാസത്തിനിടെ വൻതോതിലാണ് ഉയർന്നിട്ടുള്ളതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. മൂന്ന് വട്ടം റിസർവ് ബാങ്ക് പലിശ നിരക്ക് ഉയർത്തിയെങ്കിലും നടപടി ഫലം കണ്ടില്ല. കേന്ദ്ര ബാങ്ക് 19 ബേസിസ് പോയിന്റ് പലിശ നിരക്ക് ഉയർത്തിയതോടെ ഗാർഹിക വായ്പകൾക്ക് മുകളിലെ പലിശ നിരക്കും ഉയർന്നിട്ടുണ്ട്.

റിസർവ് ബാങ്ക് കണക്കനുസരിച്ച് 2017 മാർച്ച് 31 ന് ബാങ്കുകൾക്ക് ഗാർഹിക വായ്പാ ഇനത്തിൽ പിരിഞ്ഞു കിട്ടാനുണ്ടായിരുന്നത് 8.60 ലക്ഷം കോടി രൂപയായിരുന്നു. ഇതാണ് 2021 – 22 സാമ്പത്തിക വർഷത്തിൽ 16.84 ലക്ഷം കോടിയായി ഉയർന്നത്. ബാങ്കുകളെ സംബന്ധിച്ച് ഒട്ടും നല്ല കണക്കല്ല ഇത്. എന്നാൽ ബാങ്കുകളിലെ പലിശ നിരക്ക് സാധാരണ വീട് വാങ്ങാൻ പോകുന്നൊരാളെ ഒരു തരത്തിലും സ്വാധീനിക്കാറില്ലെന്നതാണ് വിപണിയിലെ വിദഗ്ദ്ധർ പറയുന്നത്.

റിസർവ് ബാങ്ക് പലിശ നിരക്കുകളിൽ മാറ്റം വരുത്തുന്നത് തങ്ങളുടെ വായ്പകളെ സ്വാധീനിക്കുമെന്നതും ഭൂരിഭാഗം പേർക്കും അറിയുന്ന കാര്യമാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ ഓഗസ്റ്റ് 31 ലെ കണക്ക് പ്രകാരം ഗാർഹിക വായ്പാ ഇനത്തിൽ ബാങ്കുകൾക്ക് 17.85 ലക്ഷം കോടി രൂപ ബാങ്കുകൾക്ക് കിട്ടാതെ കിടപ്പുണ്ട്.

X
Top