സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

റെക്കോര്‍ഡ് ഉയരം കുറിച്ച് ആശിഷ് കച്ചോലിയ പോര്‍ട്ടഫോളിയോ ഓഹരി

ന്യൂഡല്‍ഹി: ബുധനാഴ്ച, റെക്കോര്‍ഡ് ഉയരം കുറിച്ച ആശിഷ് കച്ചോലിയ പോര്‍ട്ട്‌ഫോളിയോ ഓഹരിയാണ് ഇന്‍ഫ്‌ളൈം അപ്ലൈയന്‍സസ്. 4 ശതമാനം ഉയര്‍ന്ന് 504.95 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. 45,000 അടുക്കള ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ഹിന്‍ഡ് വെയര്‍ ഹോം ഇനവേഷന്‍സിനില്‍ നിന്നും കഴിഞ്ഞയാഴ്ച കമ്പനി സ്വീകരിച്ചിരുന്നു.

ഇതാണ് ഓഹരിയെ ശക്തിപ്പെടുത്തിയത്. 2018 മാര്‍ച്ച് മുതല്‍ ഇതുവരെ 1311 ശതമാനം ഉയര്‍ച്ചയാണ് ഓഹരി കൈവരിച്ചത്. ഒരു വര്‍ഷത്തെ നേട്ടം 118 ശതമാനം.

ചിമ്മിനി, ഗ്യാസ് സ്റ്റൗ, ഗ്യാസ് ഹോബ്‌സ് തുടങ്ങിയ അടുക്കള ഉപകരണങ്ങളാണ് കമ്പനിനിര്‍മ്മിക്കുന്നത്. വേഗത്തില്‍ വളരുന്ന ഒരു സെഗ്മന്റാണ് ഇത്. പ്രമുഖ നിക്ഷേപകന്‍ ആശിഷ് കച്ചോലിയയ്ക്ക് നിക്ഷേപമുള്ള കമ്പനി കൂടിയാണിത്.

ജൂണിലവസാനിച്ച പാദത്തില്‍ കച്ചോലിയ 61,000 ഓഹരികള്‍, 382 രൂപ നിരക്കില്‍ വാങ്ങി.25,25,02,000 രൂപയുടെ ഇടപാടാണ് ഇത്.

X
Top