
ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണം പ്രഖ്യാപിച്ചിരിക്കയാണ് ജയന്ത് ഇന്‍ഫ്രാടെക്ക് ലിമിറ്റഡ്. 2:1 അനുപാതത്തില്‍ ബോണസ് ഓഹരി വിതരണം പൂര്‍ത്തിയാക്കും. റെക്കോര്‍ഡ് തീയതി പിന്നീട് നിശ്ചയിക്കുമെന്നും കമ്പനി അറിയിക്കുന്നു.
കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് കമ്പനി ഓഹരി ലിസ്റ്റ് ചെയ്യപ്പെടുന്നത്. 67 രൂപയായിരുന്നു ഇഷ്യുവില. നിലവിലെ വില 455.10 രൂപ.
ലിസ്റ്റ് ചെ്ത് ഇതുവരെ 467.17 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചു. 147.25 കോടി രൂപ വിപണി മൂല്യമുള്ള ജയന്ത് ഇന്‍ഫ്രാടെക്ക് റെയില്‍വേ ഇലക്ട്രിഫിക്കേഷനും അടിസ്ഥാനസൗകര്യങ്ങളും നിര്‍വഹിക്കുന്ന സ്‌മോള്‍ക്യാപ് കമ്പനിയാണ്.
2003 ലാണ് സ്ഥാപിതമായത്.