കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഭിന്നശേഷി കുട്ടികൾക്ക് ഒരു കോടി രൂപ സഹായവുമായി എം. എ. യൂസഫലി

ഹരിപ്പാട് : മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന കുരുന്നുകൾക്ക് ആശ്രയമായ ഹരിപ്പാടിലെ സബർമതിക്ക് കരുതലിന്റെ തണലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി. സബർമതിയുടെ ഏഴാം വാർഷികത്തിൽ ഗവർണറെയും കുട്ടികളെയും സാക്ഷിയാക്കി നൽകിയ ഉറപ്പ് യാഥാർത്ഥ്യമാക്കി ഹോസ്റ്റൽ സൗകര്യമുള്ള കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഒരു കോടി രൂപയാണ് നൽകിയത്. ഒരു കോടി രൂപയുടെ ചെക്ക് യൂസഫലിക്ക് വേണ്ടി ലുലു ഇന്ത്യ സിഎഫ്ഒ സതീഷ് കുറുപ്പത്ത്, റീജിയണൽ ഡയറക്ടർ സാദിഖ് കാസിം, ലുലു ഇന്ത്യ മീഡിയ ഹെഡ് എൻ. ബി. സ്വരാജ് എന്നിവർ സബർമതി സ്ഥാപക നേതാവ് രമേശ് ചെന്നിത്തലക്ക് കൈമാറി. എം. എ. യൂസഫലിയുടെ ഹൃദയവിശാലതയ്ക്ക് നന്ദി അറിയിച്ച് സബർമതിയിലെ കുട്ടികൾക്കായി നിറഞ്ഞ മനസോടെ തുക സ്വീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

X
Top