ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

മെറ്റാ വീണ്ടും കൂട്ടപിരിച്ചുവിടലിന്‌

ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും പാരന്റിംഗ് കമ്പനി, മെറ്റാ പ്ലാറ്റ്ഫോംസ് വീണ്ടും ജീവനക്കാരെ പിരിച്ചുവിടുന്നു. ഈ ആഴ്ച ഉടന്‍ തന്നെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ദരിച്ച് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കാര്യക്ഷമത ഉയര്‍ത്തുന്നതിന്റെ ഭാഗമായി 13 ശതമാനത്തില്‍ കൂടുതല്‍ തൊഴില്‍ ശക്തി കുറയ്ക്കുകയാണ് സോഷ്യല്‍ മീഡിയ കമ്പനി.

ഇതിന്റെ ഭാഗമായി ആദ്യ റൗണ്ട് വെട്ടിച്ചുരുക്കലില്‍ 11,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. രണ്ടാം റൗണ്ട് പിരിച്ചുവിടല്‍ ഈയാഴ്ച തുടങ്ങുമെന്നാണ് ഇപ്പോള്‍ കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പിരിച്ചുവിടേണ്ട ജീവനക്കാരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ഡയറക്ടര്‍മാരോടും വൈസ് പ്രസിഡന്റുമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

മെറ്റാവേര്‍സ് വെര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോം സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ ചെലുത്തുകയാണ് നിലവില്‍ കമ്പനി. ഇതിനായി വന്‍ തുകയാണ് വകയിരുത്തിയിട്ടുള്ളത്. കൂടാതെ പരസ്യവരുമാനം കുറയുകയും ചെയ്യുന്നു.

ഈ സാഹചര്യത്തിലാണ് തൊഴില്‍ ശക്തി കുറയ്ക്കാന്‍ നിര്‍ബന്ധിതരായത്, റിപ്പോര്‍ട്ട് പറഞ്ഞു.

X
Top