ഡൽഹി: യുഎസ് വിപണിയിലെ ബിസിനസ് പുനർനിർമ്മാണത്തിന്റെ ഭാഗമായി വിപണിയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ വിവിധ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മരുന്ന് നിർമ്മാതാക്കളായ വോക്ക്ഹാർഡ് ശനിയാഴ്ച പറഞ്ഞു.
യുഎസ് വിപണിയിലെ വിൽപ്പനയ്‌ക്കുള്ള വിവിധ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന്, ഒന്നിലധികം യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (യുഎസ്‌എഫ്‌ഡിഎ) അംഗീകൃത മാനുഫാക്‌ചറിംഗ് പങ്കാളികളെ ഏർപെടുത്തിയതായി മുംബൈ ആസ്ഥാനമായുള്ള കമ്പനി അറിയിച്ചു. അവയുടെ സൗകര്യങ്ങൾ സമഗ്രമായി പരിശോധിച്ച ശേഷമാണ് പങ്കളിത്തത്തിൽ ഏർപ്പെട്ടതെന്ന് കമ്പനി കൂട്ടിച്ചേർത്തു.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആഗോള ഫാർമസ്യൂട്ടിക്കൽ, ബയോടെക്നോളജി കമ്പനിയാണ് വോക്കാർഡ്. ഇത് ഫോർമുലേഷനുകൾ, ബയോഫാർമസ്യൂട്ടിക്കൽസ്, പോഷകാഹാര ഉൽപ്പന്നങ്ങൾ, വാക്സിനുകൾ, സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ (എപിഐകൾ) എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നു. വോക്ക്ഹാർഡ് ലിമിറ്റഡിന് 3,788 കോടി രൂപയുടെ വിപണി മൂല്യമുണ്ട്.