ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ കമ്പനി

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 22 നിശ്ചയിച്ചിരിക്കയാണ് ലാര്‍ജ് ക്യാപ്പ് കമ്പനി ആസ്ട്രല്‍. 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1.75 രൂപ അഥവാ 175 ശതമാനമാണ് ലാഭവിഹിതം. 15 വര്‍ഷത്തില്‍ 35,609.16 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയ ഓഹരിയാണ് ആസ്ട്രലിന്റേത്.

23 മാര്‍ച്ച് 2007 ല്‍ 5.57 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് വെള്ളിയാഴ്ച 1989.00 രൂപ കുറിച്ചത്. സമാനമായി, 5 വര്‍ഷത്തില്‍ 416.44 ശതമാനം ഉയര്‍ച്ച നേടാനും ഓഹരിയ്ക്കായി. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നേരിട്ടത് 7.50 ശതമാനം താഴ്ചയാണ്.

ആറ് മാസത്തില്‍ 5.73 ശതമാനം വിലയിടിവ് നേരിട്ട ഓഹരി എന്നാല്‍ കഴിഞ്ഞ മാസത്തില്‍ 16.95 ശതമാനം വീണ്ടും ഉയര്‍ച്ച നേടി. 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 21.22 ശതമാനം കുറവും 520 ആഴ്ചയിലെ താഴ്ചയില്‍ നിന്നും 25.76 ശതമാനം ഉയര്‍ച്ചയുമാണ് നിലവിലെ പ്രകടനം.

2,524.95 രൂപയാണ് 52 ആഴ്ചയിലെ ഉയരം. 1581.55 രൂപ 52 ആഴ്ചയിലെ താഴ്ചയാണ്. 40,076.74 കോടി വിപണി മൂല്യമുള്ള ആസ്ട്രല്‍ പ്ലാസ്റ്റിക് വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ്.

X
Top