ന്യൂഡല്‍ഹി: പ്രമുഖ പാദരക്ഷ ബ്രാന്‍ഡായ ബാറ്റ ഇന്ത്യ ഡിസംബര്‍ പാദഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്രവര്‍ത്തന വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 7 ശതമാനം വര്‍ധിച്ച് 900 കോടി രൂപയിലെത്തിയപ്പോള്‍ കൂട്ടിച്ചേര്‍ത്ത സ്‌റ്റോറുകളുടെ എണ്ണം 65 ആണ്.
ഇതോടെ മൊത്തം സ്‌റ്റോറുകള്‍ 2021 ആയി. അറ്റാദായം 14.86 ശതമാനം ഉര്‍ന്ന് 83.11 കോടി രൂപ.മൊത്തം മാര്‍ജിന്‍ 210 ബേസിസ് പോയിന്റ് നേട്ടത്തില്‍ 54.8 ശതമാനം.
എങ്കിലും കോവിഡിന് മുന്‍പുള്ള 61 ശതമാനത്തെ അപേക്ഷിച്ച് മാര്‍ജിന്‍ കുറവാണ്. എബിറ്റ മാര്‍ജിന്‍ 876 ബേസിസ് പോയിന്റ് താഴ്ന്ന് 22.9 ശതമാനത്തിലെത്തി. കോവിഡാനന്തരം ബാറ്റയുടെ വീണ്ടെടുപ്പ് പരിതാപകരമാണെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്ന് വര്‍ഷത്തെ സംയുക്ത വാര്‍ഷിക നിരക്കിന്റെ അടിസ്ഥാനത്തില്‍ ബാറ്റയുടെ വരുമാന വളര്‍ച്ച വെറും 2.8% മാത്രമാണ്. കമ്പനി ഓഹരി 52 ആഴ്ച ഉയരത്തില്‍ നിന്നും 26.5 ശതമാനം താഴെയാണുള്ളത്. 2039.75 രൂപയിലാണ് ഓഹരിയില്‍ ട്രേഡിംഗ്.