ന്യൂഡൽഹി: ദേശീയതലത്തിൽ ഓഗസ്റ്റിൽ 1.75 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി(GST) സമാഹരിച്ചതെന്ന് കേന്ദ്ര ജിഎസ്ടി വിഭാഗം വ്യക്തമാക്കി.
2023 ഓഗസ്റ്റിലെ 1.59 ലക്ഷം കോടി രൂപയേക്കാൾ 10% അധികമാണിത്. ജൂലൈയിൽ(July) 1.82 ലക്ഷം കോടി രൂപ പിരിച്ചെടുത്തിരുന്നു.
കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവിൽ 30,862 കോടി രൂപ കേന്ദ്ര ജിഎസ്ടിയും (സിജിഎസ്ടി) 38,411 കോടി രൂപ എസ്ജിഎസ്ടിയും 93,621 കോടി രൂപ ഐജിഎസ്ടിയുമാണ്.
സെസ് ഇനത്തിൽ 12,068 കോടി രൂപ ലഭിച്ചു.
നടപ്പുവർഷം ഏപ്രിൽ-ഓഗസ്റ്റിലെ ആകെ ജിഎസ്ടി സമാഹരണം 9.14 ലക്ഷം കോടി രൂപ; മുൻവർഷത്തെ സമാനകാലത്തേക്കാൾ 10.1% അധികം.