സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഒരു ലക്ഷം യൂണികോണുകളും 10-20 ലക്ഷം സ്റ്റാര്‍ട്ടപ്പുകളും സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും – കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

ന്യൂഡല്‍ഹി: നൂതനാശയങ്ങള്‍, സംരംഭകത്വം, ഇലക്ട്രോണിക്‌സ് നിര്‍മ്മാണം, ഡിജിറ്റല്‍ സ്വാധീനം എന്നിവയിലുള്ള ഇന്ത്യയുടെ നേട്ടം വലിയ വളര്‍ച്ചാ സാധ്യതയുടെ ഒരു ചെറിയ അംശം മാത്രമാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഭാവിയില്‍ ഒരു ലക്ഷം യൂണികോണുകളും 10-20 ലക്ഷം സ്റ്റാര്‍ട്ടപ്പുകളും സൃഷ്ടിക്കാനുള്ള കഴിവ് രാജ്യത്തിനുണ്ട്, ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രിയായി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്ന ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യം രൂപപ്പെടുത്തിയ ഇന്ത്യ സ്റ്റാക്കും പൊതു ഡിജിറ്റല്‍ അടിസ്ഥാന സൗകര്യവികസനവും സാങ്കേതികവിദ്യയെ പൊതുജന നന്മയ്ക്ക് ഉപകരിക്കുന്നതാക്കി.

ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ വ്യാപ്തി ത്വരിതപ്പെടുത്തുമെന്ന് ചന്ദ്രശേഖര്‍ വാഗ്ദാനം ചെയ്യുന്നു.ഇന്ത്യയുടെ ഡിജിറ്റല്‍ അജണ്ടയെ നയിക്കുന്നതില്‍ വ്യാപൃതനാണ് മന്ത്രി.ഇലക്ട്രോണിക്‌സ്, അര്‍ദ്ധചാലക നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളിലും ഡിജിറ്റല്‍ ഇന്ത്യ ബില്‍, ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്‍ എന്നീ സുപ്രധാന നിയമനിര്‍മ്മാണങ്ങളിലും ആഴത്തില്‍ ഇടപെട്ടു.

ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ച കരട് ഡിജിറ്റല്‍ ഇന്ത്യ ബില്‍, വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ആഗോള സാങ്കേതികവിദ്യയിലും ഡിജിറ്റല്‍ ഇടത്തിലും ഇന്ത്യയുടെ മുന്നേറ്റം ഒരു തുടക്കം മാത്രമാണെന്നും വളര്‍ച്ച തുടരുമെന്നും മന്ത്രി അറിയിച്ചു.

X
Top