വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടരാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളംഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തംഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

അപകടം ഏതായാലും 550 രൂപയ്ക്ക് 10 ലക്ഷത്തിന്റെ പരിരക്ഷ

പോസ്റ്റ് ഓഫീസില്‍ അപകട ഇന്‍ഷുറൻസും ആരോഗ്യ ഇന്‍ഷുറന്‍സും ആജീവനാന്തം റിന്യൂവല്‍ സൗകര്യത്തോടെ, ഏറ്റവും കുറഞ്ഞ നിരക്കില്‍ ലഭിക്കും.

തപാല്‍ വകുപ്പിന്റെ ബാങ്കായ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിലാണ് നിലവില്‍ ലഭ്യമായിട്ടുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സിനു പുറമെ കുറഞ്ഞ തുകയില്‍ അപകട ഇന്‍ഷുറന്‍സും ലഭിക്കുന്നത്.

വാര്‍ഷിക പ്രീമിയം വെറും 550 മാത്രമാണ്. ഇതുവഴി 10 ലക്ഷം രൂപയുടെ കവറേജാണ് ലഭിക്കും. കൂടാതെ,നിരവധി നേട്ടങ്ങളാണ് ഇത് വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

പ്രായം
18 മുതല്‍ 65 വയസ് വരെയാണ് പ്രായ പരിധി. 65 വയസിനു മുന്‍പ് ചേര്‍ന്നാല്‍ ആജീവനാന്തം പുതുക്കുവാന്‍ സാധിക്കും.

ആര്‍ക്കൊക്കെ ലഭിക്കും
പോസ്റ്റ് ഓഫീസ് വഴി ഇടപാട് ലഭിക്കുന്ന എല്ലാവര്‍ക്കും ഇതിന്റെ നേട്ടം ലഭിക്കില്ല. ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് കസ്റ്റമേഴ്സിന് വേണ്ടി മാത്രമാണ് ഈ പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. നിലവില്‍ അക്കൗണ്ട് ഇല്ലാത്തവർക്ക് പ്രീമിയത്തിനൊപ്പം 200 രൂപ അധികമായി നല്‍കിയാല്‍ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് അക്കൗണ്ട് എടുക്കാം.

എന്തൊക്കെ അപകടങ്ങള്‍
അപകടം എന്നാല്‍ റോഡപകടം മാത്രമല്ല, വഴുതി വീഴുന്നതും, പൊള്ളല്‍ , ജന്തുക്കളുടെ ആക്രമണം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ് ഇന്‍ഷുറന്‍സ് നല്‍കുന്നത്.

പ്രധാന സവിശേഷതകള്‍
∙ അപകട മരണം അല്ലെങ്കില്‍ പൂര്‍ണ വൈകല്യത്തിന് ലഭിക്കുന്ന പരിരക്ഷ 10ലക്ഷം രൂപ
∙ അഡ്മിറ്റ് ചെയ്തുള്ള ചികിത്സക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ
∙ ഒപി ചികിത്സാ ചെലവിലേക്ക് പരമാവധി 30000 രൂപ വരെ
∙ അഡ്മിറ്റ് ചെയ്താൽ ചികിത്സാ ചെലവിന് പുറമെ ഹോസ്പിറ്റല്‍ ഡെയിലി ക്യാഷ് ഇനത്തില്‍ 500 രൂപ ലഭിക്കും.(30 ദിവസം വരെ, ആദ്യ 48 മണിക്കൂര്‍ കുറച്ച് )
∙ അപകടം അല്ലാതെ മറ്റ് അസുഖങ്ങള്‍ക്ക് ഹോസ്പിറ്റല്‍ ഡെയിലി ക്യാഷ് ലഭിക്കുന്നതല്ല. എന്നാല്‍ മെറ്റേണിറ്റി ഇനത്തില്‍?2500 രൂപ ലഭിക്കും. വെയ്റ്റിങ് പീരിയഡ് 9 മാസം ബാധകം.
∙ പത്തു ലക്ഷം ക്ലെയിം വരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരമാവധി ഒരു ലക്ഷം രൂപ വരെ ലഭിക്കും
∙ നിലവില്‍ എറണാകുളം ജില്ലയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
അതേസമയം, അഞ്ച് ലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്ന പദ്ധതിയും ഉണ്ട്. ഇതിന് വര്‍ഷം 350 രൂപയാണ് വാര്‍ഷിക പ്രീമിയം. എന്നാല്‍ ലഭിക്കുന്ന ആനൂകൂല്യത്തില്‍ വ്യത്യാസം വരാം.

X
Top