ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

എന്‍പിഎസ് കൈകാര്യം ചെയ്യുന്ന ആസ്തി 9 ലക്ഷം കോടിയായി

മുംബൈ: വ്യാപകമായ പ്രചാരം ലഭിച്ചതോടെ നാഷണല് പെന്ഷന് സിസ്റ്റം (എന്.പി.എസ്) കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി ഒമ്പത് ലക്ഷം കോടി രൂപയായി. പെന്ഷന് ഫണ്ട് റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട കണക്കുപ്രകാരം ആസ്തിയിലെ വാര്ഷിക വര്ധന 22 ശതമാനമാണ്.

കോര്പറേറ്റ്, ഓള് സിറ്റിസണ് മോഡല് വിഭാഗങ്ങളിലായി 2022-23 സാമ്പത്തിക വര്ഷത്തില് 10 ലക്ഷം പേരാണ് ചേര്ന്നത്. സര്ക്കാര് ഇതര വിഭാഗങ്ങളിലായി ഒരു സാമ്പത്തിക വര്ഷം ഇതാദ്യമായാണ് 10 ലക്ഷം പേര് എന്പിഎസില് ചേരുന്നത്.

2018 മാര്ച്ച് 31ലെ കണക്കു പ്രകാരം 2,34,579 കോടി രൂപയായിരുന്ന ആസ്തി 2023 മാര്ച്ച് ആയപ്പോള് 8,98,342 കോടി രൂപയായി. അഞ്ചു വര്ഷത്തിനിടെ വരിക്കാരുട എണ്ണം 2.11 കോടിയില് നിന്ന് 6.33 കോടിയുമായി.

കോര്പറേറ്റ് വിഭാഗത്തിലെ നിക്ഷേപം 1.17 ലക്ഷം കോടിയിലെത്തി. 29.4 ശതമാനമാണ് വര്ധന. ഓള് സിറ്റിസണ് മോഡലില് കൈകാര്യം ചെയ്യുന്ന ആസ്തി 42,623 കോടിയുമായി. വാര്ഷിക വര്ധനവാകട്ടെ 31 ശതമാനവുമാണ്.

റിട്ടയര്മെന്റിനുശേഷമുള്ള ഭാവി സുരക്ഷിതമാക്കാന് സാധാരണക്കാര്ക്കിടയില് അവബോധം വര്ധിച്ചതാണ് എന്പിഎസിലെ നിക്ഷേപത്തില് കുതിപ്പുണ്ടാക്കിയത്. കോവിഡിനു ശേഷമാണിതെന്നതും ശ്രദ്ധേയമാണ്.

പലിശ നിരക്ക് കൂടിയിട്ടും നികുതിയിളവുകള് (പുതിയ നികുതി വ്യവസ്ഥയിലേയ്ക്ക് മാറുമ്പോള്) പിന്വലിക്കുന്നതിന്റെ സൂചനകള് ലഭിച്ചിട്ടും എന്പിഎസില് നിക്ഷേപക താല്പര്യം കൂടുന്നതായാണ് കണക്കുകള് സൂചിപ്പിക്കുന്നത്.

എന്പിഎസിലെ ഇക്വിറ്റി അധിഷ്ഠിത നിക്ഷേപ പദ്ധതയില് നിന്ന് ശരാശരി ലഭിച്ചത് ശരാശറി 12 ശതമാനം ആദായമാണ്.

ഇരുപത് വര്ഷം പിന്നിടുമ്പോള് എന്പിഎസ് കൈകാര്യം ചെയ്യുന്ന ആസ്തി ഒമ്പത് ലക്ഷം കോടി രൂപയായെന്നത് ശ്രദ്ധേയമാണ്. വരിക്കാരുടെ എണ്ണമാകട്ടെ 6.32 കോടിയുമായി. 26 കോടി വരിക്കാരുള്ള ഇപിഎഫ് കൈകാര്യം ചെയ്യുന്ന ആസ്തി 11 ലക്ഷം കോടി മാത്രമാണ്.

സ്ഥിര നിക്ഷേപ പദ്ധതികളേക്കാള് വിപണി അധിഷ്ഠിത പദ്ധതികള്ക്ക് ചെറുപ്പക്കാരായ നിക്ഷേപകര് മുന്ഗണന നല്കുന്നു എന്നതിന്റെ സൂചന കൂടിയാണ് എന്പിഎസിന്റെ മുന്നേറ്റം.

X
Top