
ന്യൂഡല്‍ഹി: 10 എന്‍ബിഎഫ്സികളും ഒരു അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനിയും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സറണ്ടര്‍ ചെയ്തതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബുധനാഴ്ച അറിയിച്ചു.
ടെലികോം ഇന്‍വെസ്റ്റ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ശ്രീനിവാസ ഫിനാന്‍സ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, പാര്‍ക്കിന്‍ മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സറണ്ടര്‍ ചെയ്ത നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളില്‍ (NBFC) പെടുന്നു.
ലോണ്‍ സ്റ്റാര്‍ ഇന്ത്യ ലിമിറ്റഡാണ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സറണ്ടര്‍ ചെയ്ത അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനി.