
2024-25 സാമ്പത്തിക വര്‍ഷം കഴിയാന്‍ രണ്ടാഴ്‌ചകള്‍ മാത്രം ബാക്കി നില്‍ക്കെ 1000 കോടി രൂപയില്‍ കൂടുതല്‍ വിപണിമൂല്യമുള്ള 1231 കമ്പനികളില്‍ പകുതിയും നഷ്‌ടത്തില്‍ തുടരുന്നു. ഇതില്‍ 495 ഓഹരികള്‍ പത്ത് ശതമാനം മുതല്‍ 71 ശതമാനം വരെ ഇടിവ് നേരിട്ടു.
ഏറ്റവും ശക്തമായ ഇടിവ് നേരിട്ട പത്ത് ഓഹരികളില്‍ എല്ലാം സ്‌മോള്‍കാപ് വിഭാഗത്തില്‍ പെട്ടതാണ്. ഇവ 58 ശതമാനം മുതല്‍ 71 ശതമാനം വരെയാണ് ഇടിഞ്ഞത്.
സ്‌പന്ദന സ്‌ഫൂര്‍ത്തി ഫിനാന്‍ഷ്യല്‍, ജെന്‍സോള്‍ എന്‍ജിനീയറിംഗ്, ഫ്യൂഷന്‍ ഫിനാന്‍സ്, ജയ് കോര്‍പ്, സണ്‍ ഫാര്‍മ അഡ്വാന്‍സ്‌ഡ് റിസര്‍ച്ച് കമ്പനി, സംഘ്‌വി മൂവേഴ്‌സ്, ഡിഷ് ടിവി ഇന്ത്യ വെഞ്ച്വേഴ്‌സ്, സലസാര്‍ ടെക്‌നോ എന്‍ജിനീയറിംഗ്, സ്റ്റെര്‍ലിംഗ് ആന്റ് വില്‍സണ്‍ എനര്‍ജി തുടങ്ങിയ ഓഹരികള്‍ 58 ശതമാനം മുതല്‍ 71 ശതമാനം വരെയാണ് ഇടിഞ്ഞത്. ഇതിന് പുറമെ 16 ഓഹരികള്‍ 50 ശതമാനമോ അതിന് മുകളിലോ ഇടിവ് നേരിട്ടു.
അല്‍കാര്‍ഗോ ലോജിസ്റ്റിക്‌സ്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഡ്രീംഫോക്‌സ് സര്‍വീസസ്, പ്രിന്‍സസ് പൈപ്പ്‌സ് ആന്റ് ഫിറ്റിംഗ്‌സ്, സുല വൈന്‍യാര്‍ഡ്‌സ്, ഉത്‌കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, അദാനി ഗ്രീന്‍ എനര്‍ജി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ്, റിലാക്‌സോ ഫുട്ട് വെയര്‍, യാത്രാ ഓണ്‍ലൈന്‍ തുടങ്ങിയ ഓഹരികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
രണ്ട് ഡസനിലേറെ പൊതുമേഖലാ ഓഹരികള്‍ 12 ശതമാനം മുതല്‍ 37 ശതമാനം വരെ ഇടിവ് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നേരിട്ടു. എന്‍എംഡിസി, റൈറ്റ്‌സ്, പിഎന്‍ബി, എല്‍ഐസി, ഐആര്‍സിടിസി, റെയില്‍ടെല്‍, ബിഎച്ച്‌ഇഎല്‍, കോള്‍ ഇന്ത്യ, ബിപിസിഎല്‍ തുടങ്ങിയ ഓഹരികളില്‍ ഇരട്ടയക്കത്തിലുള്ള ഇടിവുണ്ടായി.
അദാനി ഗ്രൂപ്പ് ഓഹരികളില്‍ സംഘി ഇന്റസ്‌ട്രീസ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി എന്റര്‍പ്രൈസസ്, എസിസി, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി വില്‍മാര്‍, അദാനി പോര്‍ട്‌സ്, അംബുജാ സിമന്റ്‌സ് എന്നിവ 40 ശതമാനത്തിനും 21ശതമാനത്തിനും ഇടയില്‍ നഷ്‌ടം രേഖപ്പെടുത്തി.