രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിൽ പരമ്പരാഗത തൊഴില്‍ മേഖലയ്ക്ക് 100 കോടി അനുവദിച്ചു. ഖാദി ഗ്രാമവ്യവസായത്തിന് 15.75 കോടിയും, സ്റ്റാർട്ടപ്പുകളെ സ്വയം പര്യാപ്തമാക്കാൻ 9 കോടിയും അനുവദിക്കും.
കയർ മേഖലയ്ക്ക് 107.64 കോടിയാണ് നീക്കിയിരുപ്പ്. ചകിരിചോറ് വ്യവസായത്തിന് 5 കോടി അധികം അനുവദിച്ചിട്ടുണ്ട്.
ഹാൻ്റെക്സ് പുനരുജ്ജീവിപ്പിക്കാൻ 20 കോടി കശുവണ്ടി മേഖലയ്ക്ക് 30 കോടിയാണ് അനുവദിച്ചത്. ക്ഷീര വികസനത്തിന് 120.19 കോടി രൂപയും മൃഗ സംരക്ഷണത്തിന് 317.9 കോടി രൂപയും അനുവദിച്ചു. മുതിർന്ന പൗരന്മാർക്ക് സംരംഭം തുടങ്ങാൻ 5 കോടിയും നൽകും.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം ഭൂമിയില്‍ കോവര്‍ക്കിങ് സ്പേസ് നിര്‍മിക്കാന്‍ വായ്പ നൽകും. 10 കോടി വരെ വായ്പ 5 ശതമാനം പലിശ നിരക്കിലാണ് നൽകുന്നത്.
90 ശതമാനവും രണ്ടു വര്‍ഷത്തിനകം ഉപയോഗിച്ചാല്‍ പലിശ ഇളവ്, ആനുപാതികമായ തൊഴില്‍ സൃഷ്ടിക്കുകയും വേണം, പലിശ ഇളവിനായി 10 കോടി അനുവദിക്കും. ഇതുവരെ ഒരു ലക്ഷത്തിലധികം പേരുടെ തൊഴിൽ നിയമനമാണ് നടത്തിയിരിക്കുന്നത്.
ഈ വര്‍ഷം 10000 ലധികം പുതിയ തസ്തിക സൃഷ്ടിച്ചു. എംപ്ലോയ്മെന്‍റെ എക്സ്ചേഞ്ച് വഴി8293 സ്ഥിര നിയമനം നല്‍കി, 34859 താല്‍ക്കാലിക നിയമനവും നല്‍കി.
മൊത്തം 43152 പേര്‍ക്ക് എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി നിയമനം നല്‍കിയിട്ടുണ്ട്. ഹോട്ടലുകൾ നിർമ്മിക്കാൻ 50 കോടി രൂപ വരെ കെഎഫ്സി വഴി വായ്പ നൽകും. വിദേശ ടൂറിസ്റ്റുകൾക്ക് ആവശ്യമായ സൗകര്യങ്ങളുള്ള ഹോട്ടലുകൾ നിലവിൽ കുറവാണ്, അത് മറികടക്കാനാണ് 50 കോടി വായ്പ.